Latest NewsIndia

ഭാര്യയ്ക്ക് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രചാരണ വേദികളില്‍നിന്നകന്ന് നവ്ജ്യോത് സിങ് സിദ്ദു

ഛണ്ഡീഗഡ്: മുന്‍ ക്രിക്കറ്റ് താരവും പഞ്ചാബിലെ കോണ്‍ഗ്രസ് മന്ത്രിയുമായ നവ്ജ്യോത് സിങ് സിദ്ദു കോണ്‍ഗ്രസ് പ്രചാരണ വേദികളില്‍നിന്ന് വിട്ടുനില്‍ക്കുന്നു. ഭാര്യയ്ക്ക് കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതോടെയാണ് സിദ്ദു തെരഞ്ഞെടുപ്പു പ്രചാരണങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുന്നതെന്ന് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

കോണ്‍ഗ്രസിന് സ്വാധീനമുള്ള ഛണ്ഡീഗഡിലോ, അമൃത്സറിലോ ഭാര്യ നവജ്യോത് കൗറിന് മല്‍സരിക്കാന്‍ കോണ്‍ഗ്രസ് അവസരം നല്‍കുമെന്നായിരുന്നു സിദ്ദുവിന്റെ കണക്കുകൂട്ടല്‍.എന്നാല്‍ മുന്‍കേന്ദ്രമന്ത്രി പവന്‍ കുമാര്‍ ബന്‍സാലിന് ഛണ്ഡീഗഡിലും നിലവിലെ സിറ്റിങ് എം.പി ഗുര്‍ജിത് സിങ് ഔജാലയ്ക്ക് അമൃത്സറിലും സീറ്റ് നല്‍കി.

കഴിഞ്ഞ 20 ദിവസമായി സിദ്ധു പ്രചാരണത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്.അമൃത്സര്‍ ലോക്സഭാംഗമായിരുന്ന സിദ്ദുവിന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതോടെയാണ് ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

നാലാം തവണയാണ് മുന്‍ റെയില്‍വേ മന്ത്രി കൂടിയായ പവന്‍ കുമാര്‍ ബന്‍സാലിയെ പാര്‍ട്ടി നോമിനേറ്റ് ചെയ്യുന്നതെന്നും പാര്‍ട്ടിയുടെ ഈ തീരുമാനം നിരാശപ്പെടുത്തുന്നതായും നവ്ജ്യോത് സിങ് സിദ്ദുവിന്റെ ഭാര്യ നവ്ജ്യോത് കൗര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button