Latest NewsKerala

പ്രണയം നിരസിച്ചതല്ല, ചിയ്യാരം കൊലപാതകത്തിന് പിന്നില്‍- യഥാര്‍ത്ഥ കാരണമിങ്ങനെ

ഇന്ന് രാവിലെ 7 മണിക്കാണ് നാടിനെ നടുക്കിയ കൊലപാതകം.

തൃശൂര്‍: ചിയ്യാരത്ത് യുവാവ് പെണ്‍കുട്ടിയെ തീകൊളുത്തി കൊന്ന ഞെട്ടലില്‍ നാട്ടുകാര്‍ ഇതുവരെ മോചിതരയാട്ടില്ല. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനാണ് നീതുവെന്ന പെണ്‍കുട്ടിയെ യുവാവ് കൊലപ്പെടുത്തിയതെന്നാണ് പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വിവാഹത്തിന് വിസമ്മതിച്ചതാണ് കൊലയ്ക്ക് കാരണമെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ന് രാവിലെ 7 മണിക്കാണ് നാടിനെ നടുക്കിയ കൊലപാതകം.

നീതു സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലെ ബിടെക് വിദ്യാര്‍ത്ഥിനിയായിരുന്നു. നീതുവിന്റെ സീനിയര്‍ വിദ്യാര്‍ത്ഥിയായിരുന്നു പ്രതിയായ നിതീഷ്. നീതുവും നീതീഷും മൂന്നു വര്‍ഷമായി പ്രണയത്തിലായിരുന്നു. പ്രണയ ബന്ധത്തെക്കുറിച്ച് ഇരുവരുടേയും വീട്ടുകാര്‍ക്ക് അറിയാമായിരുന്നു. വിവാഹം ഉറപ്പിക്കാനും ശ്രമങ്ങള്‍ നടന്നിരുന്നു. ഇതിനിടെ, നീതു മറ്റൊരു സുഹൃത്തുമായി അടുത്തതാണ് നിധീഷിനെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ഇന്ന് രാവിലെ ഏഴുമണിക്കായിരുന്നു സംഭവം നടന്നത്. ചീയാരം പോസ്റ്റ് ഓഫീസിനു സമീപത്തുളള നീതുവിന്റെ വീട്ടിലേക്ക് ബുള്ളറ്റിലെത്തിയ നിതീഷ്. വണ്ടി മറ്റൊരു വീടിന്റെ സമീപം വെച്ചശേഷം പെണ്‍കുട്ടിയുടെ വീടിന്റെ അടുക്കള ഭാഗം വഴി അകത്ത് കടക്കുകയായിരുന്നു. തുടര്‍ന്ന് നീതുവുമായി അല്‍പ്പനേരം വാക്കുതര്‍ക്കം ഉണ്ടാവുകയും പിന്നാലെ പ്രതി പെണ്‍കുട്ടിയുടെ കഴുത്തില്‍ കുത്തിയ ശേഷം കയ്യില്‍ കരുതിയ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു.

ബഹളം കേട്ടെത്തിയ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് തീയണയ്ക്കാന്‍ ശ്രമിച്ചുവെങ്കിലും അപ്പോഴേക്കും പെണ്‍കുട്ടി മരിച്ചിരുന്നു. നിതീഷിനെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. അതേസമയം ഇരുവരും തമ്മിലുള്ള ടിക്ക് ടോക്ക് വീഡിയോകളും ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button