Latest NewsIndia

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ദുരൂഹമരണം സംബന്ധിച്ചും മരണത്തിന് കീഴടങ്ങുന്നതിനു മുമ്പുള്ള കാര്യങ്ങളും പുറത്തുവിട്ടു

ചെന്നൈ : തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിന് കീഴടങ്ങുന്നതിനു മുമ്പുള്ള കാര്യങ്ങള്‍ പുറത്തുവിട്ടു. ജയലളിതയുടെ സ്വന്തം ഡോക്ടര്‍ ആണ് വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

കടുത്ത അസുഖങ്ങളുണ്ടായിരുന്നപ്പോഴും കൃത്യമായി മരുന്നുകള്‍ കഴിക്കാത്ത, ചിട്ട തെറ്റിച്ചു ജീവിച്ച ജയലളിതയെ കടുത്ത സ്വരത്തില്‍തന്നെ ശാസിക്കേണ്ടിവന്ന ഡോ. റിച്ചാര്‍ഡ് ബീലിന് ജയലളിത പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു. ശ്വാസതടസ്സം രൂക്ഷമായിരുന്നെങ്കിലും പതറാത്ത വാക്കുകളില്‍ ജയലളിത മറുപടി പറഞ്ഞു: ‘അല്ല, ഇവിടെയും നിങ്ങളല്ല ഞാന്‍ തന്നെയാണ് ബോസ്സ്’. തമിഴ്‌നാടിന്റെ കാണപ്പെട്ട അമ്മയും മുഖ്യമന്ത്രിയുമായിരുന്ന ജയലളിതയ്ക്ക് 74 ദിവസം ചെന്നൈ അപ്പോളോ ആശുപത്രിയെ അഭയം പ്രാപിക്കേണ്ടിവന്നകാലത്തു നടന്നതാണ് ഈ സംഭാഷണംവര്‍ഷങ്ങളായി ജയലളിതയുടെ സ്വന്തം ഡോക്ടറായിരുന്ന കെ.എസ്. ശിവകുമാര്‍ വെളിപ്പെടുത്തിയത്. ഇതിനൊപ്പം ഇപ്പോഴും ദുരൂഹമായി അവശേഷിക്കുന്ന ജയലളിതയുടെ മരണത്തെക്കുറിച്ചും ആശുപത്രിവാസത്തെക്കുറിച്ചും അവരെ വേട്ടയാടിയ അസുഖങ്ങളെക്കുറിച്ചുമുള്ള രഹസ്യവിവരങ്ങളും പുറത്തായിരിക്കുന്നു.

ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിയോഗിക്കപ്പെട്ട കമ്മിഷന്റെ കാലാവധി പല തവണ നീട്ടിക്കൊടുത്തുകൊണ്ടിരിക്കെയാണ് ഈ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

രോഗങ്ങളുടെ ഒരു പരമ്പര തന്നെ ജയലളിതയെ വേട്ടയാടിയിരുന്നു. 15 വര്‍ഷമായി വെര്‍ട്ടിഗോയ്ക്ക് അവര്‍ മരുന്നു കഴിച്ചിരുന്നു. 20 വര്‍ഷത്തിലധികമായി കടുത്ത പ്രമേഹവുമുണ്ടായിരുന്നു. ഇതിനു പുറമെയായിരുന്നു അമിതവണ്ണത്തിന്റെ അസ്വസ്ഥതകള്‍. ഹൃദയസംബന്ധമായ പ്രശ്‌നങ്ങളും ശ്വാസതടസ്സവും കൂടാതെ തൈറോയ്ഡുമായി ബന്ധപ്പെട്ട രോഗങ്ങളും അവരെ ബുദ്ധിമുട്ടിച്ചിരുന്നു. ത്വക്രോഗത്തെത്തുടര്‍ന്ന് വര്‍ഷങ്ങളോളം സ്റ്റിറോയ്ഡ് ചേര്‍ന്ന മരുന്നും ജയലളിത കഴിച്ചിരുന്നു.അപ്പോളോ ആശുപത്രിവാസക്കാലത്ത് ജയലളിതയെ സന്ദര്‍ശിച്ചതിനുശേഷം വിദഗ്ധ ചികില്‍സയ്ക്ക് വിദേശത്ത് പോയാലോ എന്ന നിര്‍ദേശം മുന്നോട്ടുവച്ചിരുന്നു ഡോ. റിച്ചാര്‍ഡ് ബില്‍. ജയലളിതയുമായി സംസാരിച്ചിട്ട് അവരുടെ മുറിയില്‍നിന്ന് പുറത്തുവന്നപ്പോഴാണ് ഡോക്ടര്‍ ഇക്കാര്യം തങ്ങളോടും പറഞ്ഞെതെന്നാണ് അപ്പോളോയിലെ ക്രിട്ടിക്കല്‍ കെയര്‍ കണ്‍സള്‍ട്ടന്റായ ഡോ. ബാബു കുരുവിള ഏബ്രഹാം പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button