വാഷിങ്ടണ്‍: ഇന്ത്യന്‍ വ്യോമയാന രംഗത്ത് വന്‍ ശക്തിയാന്‍ ഇന്ത്യ. അത്യാധുനിക ശേഷിയുള്ള ഹെലികോപ്റ്ററുകള്‍ അമേരിക്കയാണ് ഇന്ത്യ്ക്ക് കൈമാറുന്നത്. രിക്ക വിദേശ സൈനിക വിപണന പരിപാടി (എഫ്എംഎസ്)
യുമായി ബന്ധപ്പെട്ടാണ് ഇന്ത്യക്ക് 24 എംഎച്ച് 60 ആര് ഹെലികോപ്റ്ററുകള്‍ നല്‍കുന്നത്. 2.60 ലക്ഷം കോടിയാണ് വില. എഫ്എംഎസിന്റെ ഭരണചുമതല വഹിക്കുന്ന പ്രതിരോധ സുരക്ഷാ സഹകരണ ഏജന്‍സി (ഡിഎസ്സിഎ) പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് അറിയിപ്പ്.
ഇതു സംബന്ധിച്ചുള്ള വിവരം പ്രതിരോധവകുപ്പ് യുഎസ്കോണ്ഗ്രസിനെ അറിയിച്ചു. തീരുമാനമെടുക്കാന്‍ 30 ദിവസത്തെ സമയപരിധിയാണ് നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍, യുഎസ്കോണ്ഗ്രസിന്റെ അംഗീകാരമില്ലാതെയും വില്‍പ്പന നടക്കും.
നാറ്റോ രാജ്യങ്ങളിലല്ലാതെ മറ്റ് ഏതെങ്കെിലും രാജ്യത്തിന് 1.40 കോടിയിലധികം ആയുധങ്ങള്‍ അമേരിക്ക കൈമാറുകയാണെങ്കില്‍ യുഎസ്കോണ്ഗ്രസിനെ അറിയിക്കണമെന്നാണ് ചട്ടം. അമേരിക്കയില്‍നിന്ന് എംഎച്ച് 60 ആര് ഹെലികോപ്റ്ററുകള്‍ ലഭിക്കുന്നതോടുകൂടി ഇന്ത്യ അന്തരീക്ഷവേധ- സമുദ്രാന്തര്വാഹിനിവേധ ശക്തിയായി മാറും.
Post Your Comments