KeralaLatest News

രാഹുലിന്റെ നാമനിര്‍ദ്ദേശ പത്രിക ഇടതുപക്ഷത്തിനെതിരെയാണെന്ന് എന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ നാമനിര്‍ദ്ദേശ പത്രിക ഇടതുപക്ഷത്തിനെതിരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ബിജെപിയെ തോല്‍പ്പിക്കാന്‍ ഉതകുന്ന സമീപനമല്ല കോണ്‍ഗ്രസിന്‍േറത് . യുപിയിലെ നിലപാട് ഇത് വ്യക്തമാക്കുന്നു. ഇതിന് ഉത്തരവാദി രാഹുല്‍ ഗാന്ധിയാണെന്നും പിണറായി വിജയന്‍ വിമര്‍ശിച്ചു.

രാഹുല്‍ ഗാന്ധി വയനാട്ടിലെ കര്‍ഷകരോട് എന്ത് ഉത്തരം പറയുമെന്നും പിണറായി വിജയന്‍ ചോദിച്ചു. ആസിയാന്‍ കരാര്‍ തെറ്റായിപ്പോയെന്ന് പറയുമോ? ആസിയാന്‍ കരാര്‍ ഒഴിവാക്കുമെന്ന് പറയാന്‍ രാഹുലിന് ആര്‍ജവമുണ്ടോ എന്നും പിണറായി ചോദിച്ചു.

വയനാട് കളക്ട്രേറ്റിലെത്തി രാഹുല്‍ ഗാന്ധി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ജില്ല കളക്ടര്‍ മുമ്പാകെയാണ് പത്രിക നല്‍കിയത്. രാഹുല്‍ ഗാന്ധിയ്‌ക്കൊപ്പം പ്രിയങ്ക ഗാന്ധിയും വയനാട്ടില്‍ എത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button