KeralaLatest News

ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിക്കുമോ? സര്‍വേ റിപ്പോര്‍ട്ട് പറയുന്നത് ഇങ്ങനെ

സര്‍വേയില്‍ പങ്കെടുത്ത ഭൂരിപക്ഷവും കേന്ദ്രസര്‍ക്കാരിന് എതിരാണ്

കൊച്ചി: വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിനെ ശബരിമല വിഷയെ സ്വാധീനിക്കില്ലെന്ന് മനോരമ കാര്‍വി ഇന്‍സൈറ്റ് സര്‍വേ. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന മുഖ്യ വിഷയം വിലക്കയറ്റം ആകുമെന്നാണ് സര്‍വേ പറയുന്നത്. അതേസമയം നോട്ട് നിരോധനവും ജി.എസ്.ടിയും പരാജയപ്പെട്ടു പുല്‍വാമ ഭീകരാക്രമണം പ്രതിപക്ഷത്തിനാണ് സഹായകമാകും എ്ന്നും സര്‍വേ പറയുന്നു. കേരളത്തിലെ 20 മണ്ഡലങ്ങളിലാണ് സര്‍വേ നടത്തിയത്.

സര്‍വേയില്‍ പങ്കെടുത്ത ഭൂരിപക്ഷവും കേന്ദ്രസര്‍ക്കാരിന് എതിരാണ്. 20 ശതമാനം പേര്‍ അവശ്യസാധാന വിലക്കയറ്റവും, ഇന്ധനവില വര്‍ദ്ധനവുമാണ് മുഖ്യ വിഷയമായി പറഞ്ഞത്. ഏഴ് ശതമാനം പേര്‍ തൊഴില്‍ ഇല്ലായ്മയും അറ് ശതമാനം സ്ത്രീ സുരക്ഷയും, അഴിമതിയും, പ്രളയാന്തര പുനര്‍നിര്‍മ്മാണവും പ്രധാന പ്രശ്‌നമായി കരുതുന്നു.

അതേസമയം നാല് ശതമാനം മാത്രമാണ് ശബരിമല ഒരു പ്രധാന തെരഞ്ഞെടുപ്പ് വിഷയമാണെന്ന് കരുതുന്നത്. എന്നാല്‍ എന്നാല്‍ ബിജെപിക്ക് സ്വാധീനമുള്ള തിരുവനന്തപുരത്ത് ശബരിമല വിഷയം സ്വദീനിക്കും എന്ന് കരുതുന്നവര്‍ 23 ശതമാനമാണെന്നും സര്‍വേ പറയുന്നു. പത്തനംതിട്ട, പാലക്കാട് മണ്ഡലങ്ങളില്‍ ശബരിമല പ്രധാന വിഷയമാണ് എന്ന് കരുതുന്നവര്‍ 6 ശതമാനത്തോളം പേര്‍ ശബരിമല പ്രധാന വിഷയമാകും എന്ന് വിലയിരുത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button