Latest NewsInternational

ലോകത്തിലെ ഏറ്റവും മികച്ച പത്ത് വിമാനക്കമ്പനികൾ ഇവയൊക്കെ

ലോകത്തിലെ ഏറ്റവും മികച്ച പത്ത് വിമാനക്കമ്പനികളുടെ പട്ടിക ട്രിപ് അഡ്വൈസര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടു. ഏഷ്യന്‍ വിമാനക്കമ്പനികളാണ് പട്ടികയിൽ മുൻപന്തിയിൽ എത്തിയത്. സിംഗപ്പൂര്‍ എയര്‍ലൈൻസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഇത് രണ്ടാം തവണയാണ് സിംഗപ്പൂര്‍ എയര്‍ലൈന്‍ മികച്ച സേവനദാതാവെന്ന നേട്ടം കൈവരിക്കുന്നത്. ഖത്തര്‍ എയര്‍വേസ് രണ്ടാം സ്ഥാനവും തായ്‍വാല്‍ ആസ്ഥാനമായ ഇവ എയര്‍ മൂന്നാം സ്ഥാനവും സ്വന്തമാക്കി.

മികച്ച ബിസിനസ് ക്ലാസ് സര്‍വീസ് എയര്‍വേസായി എയര്‍ കാനഡയെ തിരഞ്ഞെടുത്തു. സൗത്ത് വെസ്റ്റ് എയര്‍ലൈനാണ് ആദ്യ പത്തിൽ ഇടം കണ്ടെത്തിയ അമേരിക്കന്‍ കമ്പനി. ലോകത്തെ മറ്റ് പ്രമുഖ വിമാനക്കമ്പനികളായ ബ്രിട്ടീഷ് എയര്‍വേസ്, വിര്‍ജിന്‍ അറ്റ്ലാന്‍ഡിക്, അമേരിക്കന്‍ എയര്‍ലൈന്‍ തുടങ്ങിയവയ്ക്ക് പട്ടികയില്‍ ഇടം നേടാനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button