News

സംശയാസ്പദമായ സാഹചര്യത്തില്‍ യുവാവിന്റെ കൈവശം തോക്കും തിരകളും :  യുവാവ് പിടിയില്‍

ഫറോക്ക് : സംശയാസ്പദമായ സാഹചര്യത്തില്‍ യുവാവിന്റെ കൈവശം തോക്കും തിരകളും കണ്ടെത്തി. വീട്ടിലാണ് തോക്കും തിരയും കണ്ടെത്തിയത്. യുവാവിനെ നല്ലളം പൊലീസ് അറസ്റ്റ് ചെയ്തു. കുണ്ടായിത്തോട് തെക്കെകുറ്റി ഫ്‌ലവര്‍ ഹൗസില്‍ മുഹമ്മദ് റസലാണ് (38) പിടിയിലായത്. സ്‌പെഷല്‍ ബ്രാഞ്ച് അസി.കമ്മിഷണര്‍ കെ.സുദര്‍ശനു ലഭിച്ച രഹസ്യ വിവര പ്രകാരം എസ്ഐ എം.കെ.സലീമും സംഘവും നടത്തിയ പരിശോധനയിലാണ് വീട്ടില്‍ നിന്നു തോക്ക് പിടിച്ചെടുത്തത്.

10 തിരകളും കണ്ടെടുത്തു. മലപ്പുറം എടവണ്ണയില്‍ നിന്നു വാങ്ങിയതാണെന്നാണ് പ്രതിയുടെ മൊഴി. ഇയാളുടെ മുന്‍കാല പ്രവര്‍ത്തനങ്ങള്‍ അന്വേഷിച്ചു വരികയാണ്. പിടിച്ചെടുത്ത തോക്ക് ഫൊറന്‍സിക് പരിശോധനയ്ക്കു അയയ്ക്കുമെന്നു പൊലീസ് അറിയിച്ചു. ആയുധ നിയമപ്രകാരം കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button