Latest NewsKerala

ലീഗിനെതിരായ യോഗിയുടെ പരാമര്‍ശം;കാന്‍സര്‍ ജലദോഷത്തെ കുറ്റം പറയുന്നത് പോലെയാണെന്ന് എം എ ബേബി

മലപ്പുറം: മുസ്ലീം ലീഗിനെ കുറിച്ച് യോഗി ആദിത്യനാഥ് നടത്തിയ വിമര്‍ശനം കാന്‍സര്‍ ജലദോഷത്തെ കുറ്റം പറയുന്നത് പോലെയെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി.

യോഗി ആദിത്യനാഥിന്റെ വിമര്‍ശനം പൂര്‍ണമായും തള്ളികളയുന്നു. ആര്‍എസ്എസ് ഇന്ത്യയെ ഹിന്ദു പാക്കിസ്ഥാനായി മാറ്റുകയാണ്. പക്ഷേ ജവഹര്‍ലാല്‍ നെഹ്റു ചത്ത കുതിരയെന്ന് വിശേഷിപ്പിച്ച മുസ്ലീം ലീഗിനെ ആശ്രയിക്കേണ്ടി വന്നത് രാഹുലിന്റെ ഗതികേടെന്നും എം എ ബേബി മലപ്പുറത്ത് പറഞ്ഞു.

മുസ്ലിം ലീഗ് ഒരു വൈറസാണെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയെ ബാധിച്ച ഈ വൈറസ് രാജ്യമാകെ വ്യാപിക്കുമെന്നുമായിരുന്നു യോഗി ആദിത്യനാഥിന്റെ വിവാദ പരാമര്‍ശം. വൈറസ് ബാധിച്ചവര്‍ അതിനെ അതിജീവിക്കാറില്ല. പ്രതിപക്ഷമായ കോണ്‍ഗ്രസിനെ ആ വൈറസ് ഇപ്പോള്‍ത്തന്നെ ബാധിച്ചിരിക്കുന്നു. കോണ്‍ഗ്രസ് വിജയിച്ചാല്‍ അവരെ ബാധിച്ച വൈറസ് ഇന്ത്യ മുഴുവന്‍ വ്യാപിക്കുമെന്നും ആദിത്യനാഥ് ട്വിറ്ററില്‍ കുറിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button