Latest NewsIndia

പാക് വെടിവെയ്പ്പില്‍ ദമ്പതിമാര്‍ക്ക് പരിക്ക്

വീടിനകത്ത് നില്‍ക്കുമ്പോഴാണ് ഇവര്‍ക്ക് വെടിയേറ്റത്.

ശ്രീ നഗര്‍: ജമ്മു കശ്മീരിലെ രജൗരിയില്‍ പാക് വെടിവെയ്പ്പ്. ശനിയാഴ്ച പുലര്‍ച്ചെ നടന്ന വെടിവെയ്പ്പില്‍ ദമ്പതിമാര്‍ക്ക് പരിക്കേറ്റു. നൗഷേര സെക്ടറിലാണ് സംഭവം. സഞ്ജീവ് കുമാര്‍ (32), റിതാ കുമാരി (28) എന്നിവര്‍ക്കാണ് പരിക്കേറ്റത്. അതേസമയം വീടിനകത്ത് നില്‍ക്കുമ്പോഴാണ് ഇവര്‍ക്ക് വെടിയേറ്റത്.

വെടിയേറ്റ ദമ്പതികളെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ബലാകോട്ടില്‍ ഇന്ത്യ നടത്തിയ രണ്ടാമത്തെ മിന്നലാക്രമണത്തിന് ശേഷം നിരവധി തവണ പാക് നിയന്ത്രണ രേഖകളില്‍ വെടിവെയ്പ്പ് നടത്തിയിരുന്നു. പാക് വെടിവെയ്പ്പുകളില്‍ ഇുവരെ അതിര്‍ത്തിയില്‍ പാകിസ്താന്‍ നടത്തിയ വെടിവെപ്പുകളില്‍ നാല് പട്ടാളക്കാരുള്‍പ്പെടെ പത്ത് പേരാണ് മരിക്കുകയും 45 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button