Election NewsElection 2019

ആം ​ആ​ദ്മിയുമായി സഖ്യം; നേതാക്കളുമായി രാഹുൽ ഗാന്ധി ചർച്ച നടത്തി

ന്യൂ​ഡ​ല്‍​ഹി: ആം ​ആ​ദ്മി പാ​ര്‍​ട്ടി​യു​മാ​യി സ​ഖ്യം രൂ​പീ​ക​രി​ക്കു​ന്ന​തുമായി ബന്ധപ്പെട്ട് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി പാ​ര്‍​ട്ടി നേ​താ​ക്ക​ളു​മാ​യി ച​ര്‍​ച്ച ന​ട​ത്തി. സം​ഘ​ട​നാ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍, ഡ​ല്‍​ഹി​യു​ടെ ചു​മ​ത​ല​യു​ള്ള പി.​സി. ചാ​ക്കോ പി​സി​സി അ​ധ്യ​ക്ഷ ഷീ​ലാ ദീ​ക്ഷി​ത് എന്നിവരുമായാണ് രാഹുൽ ചർച്ച നടത്തിയത്. സീ​റ്റ് വി​ഭ​ജ​നം അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യാ​ന്‍ രാ​ഹു​ല്‍ അ​നു​മ​തി ന​ല്‍​കി​യ​താ​യാ​ണ് സൂ​ച​ന. അതേസമയം സ​ഖ്യം രൂ​പീ​ക​രി​ച്ചാ​ല്‍ വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പാ​ര്‍​ട്ടി​ക്ക് അ​ത് ദോ​ഷം ചെ​യ്യു​മെ​ന്നാ​യി​രു​ന്നു നേ​താ​ക്ക​ളു​ടെ വാദം. സഖ്യവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ നീണ്ടുപോകുന്നതിന് അതൊരു കാരണമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button