KeralaLatest News

ഫ്രങ്കോക്കെതിരെയുളള കുറ്റപത്രം നാളെ സമര്‍പ്പിക്കും , ഗുരുതര വകുപ്പുകള്‍ ചുമത്തിയിരിക്കുന്നതായി സൂചന

കോട്ടയം:   ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നാളെ പാലാ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ബലാത്സംഗം ഉള്‍പ്പെടെ 5 കേസുകള്‍ ചുമത്തിയതായാണ് സൂചന. അധികാര ദുര്‍വിനിയോഗം നടത്തി ലൈംഗികമായി പീഡിപ്പിച്ചു. പ്രകൃതി വിരുദ്ധ പീഡനം. ലെെംഗീക ചുഷണത്തിന് മേലധികാരം ഉപയോഗിച്ചു. അന്യായമായി തടഞ്ഞുവച്ചു. ഒരേ സ്ത്രീയെ സ്വാധീനം ഉപയോഗിച്ച്‌ തുടര്‍ച്ചയായി ബലാത്സംഗം ചെയ്തു എന്നീ വകുപ്പുകളാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിരിക്കുന്നതെന്നാണ് സൂചന.

കേസില്‍ കര്‍ദ്ദിനാള്‍ ആലഞ്ചേരി ഉള്‍പ്പടെ 83 സാക്ഷികളാണ് ഉള്ളത്. ഇതില്‍ 11 വൈദികരും, 3 ബിഷപ്പുമാരും, 25 കന്യാസ്ത്രീമാരും, രഹസ്യമൊഴിയെടുത്ത മജിസ്ട്രേട്ടുമാര്‍ എന്നിവരും ഉള്‍പ്പെടും. ജീവപര്യന്തം വരെ കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button