Election News

ബിജെപിയുടെ പ്രകടന പത്രിക പ്രകാശനം ചെയ്തു

ന്യൂഡല്‍ഹി: ലോകസഭ തെരഞ്ഞെടുപ്പിനായുള്ള ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കി. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര മന്ത്രി രാജ്‌നാഥ് സിംഗ്, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ,  ധ​ന​മ​ന്ത്രി അ​രു​ണ്‍ ജ​യ്റ്റ്ലി, വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ് എ​ന്നി​വ​ർ പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.  ‘സങ്കല്‍പ്പ് പത്ര’് എന്ന് പേരിട്ടിരിക്കുന്ന പ്രകടന പത്രികയാണ് പുറത്തിറക്കിയിരിക്കുന്നത്.

അഞ്ച് വര്‍ഷത്തെ മോദി ഭരണം സുവര്‍ണ ലിപികളില്‍ എഴുതപ്പെടുമെന്ന് അമിത് ഷാ പറഞ്ഞു. 2014 പ്രതീക്ഷകളുടെ തെരഞ്ഞെടുപ്പ് ആയിരുന്നുവെന്നും 2019ലേത് ആഗ്രഹങ്ങളുടെ തെരഞ്ഞെടുപ്പ് ആകുമെന്നും അമിത് ഷാ പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷം സുവര്‍ണ കാലമായിരുന്നുവെന്നും രാജ്യത്തിന്റെ അഭിമാനം വാനോളം ഉയര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു.

​ക​ർ​ഷ​ക​രു​ടെ വ​രു​മാ​നം ഇ​ര​ട്ടി​യാ​ക്കും, ഇന്ത്യയെ മൂ​ന്നാ​മ​ത്തെ സാ​ന്പ​ത്തി​ക ശ​ക്തി​യാ​ക്കും തു​ട​ങ്ങി 75 വാ​ഗ്ദാ​ന​ങ്ങ​ളു​മാ​യാ​ണ് ബി​ജെ​പി പ്ര​ക​ട​ന പ​ത്രി​ക പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button