Latest NewsKerala

കെ എം മാണി അന്തരിച്ചു

കൊച്ചി : കേരളാ കോൺഗ്രസ് ചെയർമാനും കേരളത്തിലെ ഏറ്റവും മുതിർന്ന രാഷ്‌ട്രീയ നേതാവുമായ കെ എം മാണി അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപതിയിൽ വെച്ച് വൈകീട്ട് 4.57നായിരുന്നു അന്ത്യം. മരണ സമയത്ത് ഭാര്യ കുട്ടിയമ്മയും മകന്‍ ജോസ് കെ മാണിയും പേരക്കുട്ടികളും അടക്കമുള്ളവര്‍ ആശുപത്രിയിൽ ഉണ്ടായിരുന്നു.

ദീര്‍ഘ നാള്‍ ആയി ആസ്മക്ക് ചികിത്സയിലായിരുന്നു കെ എം മാണി. കഴിഞ്ഞ വെള്ളിയാഴ്ച ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് യെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ആരോഗ്യ നില അല്പം മെച്ചപ്പെട്ടിരുന്നെങ്കിലും ഉച്ചയ്ക്ക് മൂന്ന് മണിയോടെ നില അതീവ ഗുരുതരമായി. ഹൃദയമിടിപ്പും രക്തസമ്മർദ്ദവും കുറഞ്ഞിരുന്നു. വൃക്കകൾ തകരാറിൽ ആയതിനാൽ ഡയാലിസിസ് തുടരുകയായിരുന്നു.

കേരളത്തിൽ ഏറ്റവും കൂടുതൽ തവണ മന്ത്രി ആയിരുന്നു ഇദ്ദേഹം. ഏറ്റവുമധികം തവണ ബജറ്റ് അവതരിപ്പിച്ച വ്യക്തി കൂടിയാണ്. 1964ല്‍ രൂപീകൃതമായ പാലാ നിയമസഭാ മണ്ഡലത്തില്‍ നിന്ന് 1965 മുതല്‍ പതിമൂന്ന് തവണ ജയിച്ച മാണി ഒരിക്കലും തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടില്ല.

Tags

Post Your Comments


Back to top button
Close
Close