Latest NewsMobile PhoneTechnology

പുതിയ സ്മാർട്ട് ഫോൺ വിപണിയിൽ എത്തിച്ച് ഓപ്പോ

പുതിയ സ്മാർട്ട് ഫോൺ വിപണിയിൽ എത്തിച്ച് ഓപ്പോ. ഓപ്പോ എ5 എന്ന മോഡലാണ് കമ്പനി അവതരിപ്പിച്ചത്. 6.2 ഇഞ്ച് എച്ച്.ഡി പ്ലസ് ഡിസ്‌പ്ലേ, ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 1.8 ജിഗാഹെര്‍ട്സ് 450 ഒക്ടാകോര്‍ പ്രോസസ്സര്‍, 13 മെഗാപിക്‌സലിന്റെയും 2 മെഗാപിക്‌സലിന്റെയും ഇരട്ട പിൻക്യാമറ, എട്ട് മെഗാപിക്‌സലിന്റേ സെല്‍ഫി ക്യാമറ, 4ജി വോള്‍ട്ട്, വൈഫൈ, ബ്ലൂടൂത്ത് 4.2, ജി.പി.എസ് കണക്ടീവിറ്റി, 4,230 എംഎഎച്ച് ബാറ്ററി എന്നിവയാണ് പ്രധാന പ്രത്യേകതകൾ.OPPO A5

ആന്‍ഡ്രോയിഡ് 8.1 ഓറിയോ അധിഷ്ഠിതമായ ഓപ്പോയുടെ കളര്‍ 5.1 ഓ.എസിലായിരിക്കും ഫോൺ പ്രവർത്തിക്കുക. 32 ജിബി, 64ജിബി എന്നീ രണ്ട് ഇന്റേണല്‍ വേരിയന്റുകളിലെത്തുന്ന ഫോണിനു 12,990 രൂപ മുതൽ വില ആരംഭിക്കും. ഓണ്‍ലൈന്‍ ഷോപ്പിംഗ് പോര്‍ട്ടലുകളിലൂടെയും ഓഫ്‌ലൈനായും ഫോണ്‍ വില്‍പനയ്‌ക്കെത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button