Latest NewsUAETechnology

യുഎഇയിൽ ഇമോജി ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കുക : കാരണം ഇതാണ്

യുഎഇയിൽ സമൂഹമാധ്യമങ്ങളിലെ സന്ദേശങ്ങളിൽ ഇമോജി ഉൾപ്പെടുത്തുമ്പോള്‍ സൂക്ഷിക്കുക. തെറ്റായ രീതിയിൽ ഇത് ഉപയോഗിച്ചാൽ നിങ്ങൾക്ക് കോടതി നടപടി നേരിടേണ്ടി വരും. അത്തരത്തിലൊരു സംഭവമാണ് റാസ് അൽ ഖൈമയിൽ നടന്നത്. ഒരു കൂട്ടം ആളുകളുടെ ചിത്രത്തിന് കീഴെ കുറുക്കന്റെ ഇമോജി പോസ്റ്റ് ചെയ്ത്  ഇവരെ അപകീർത്തിപ്പെടുത്തി എന്ന കേസാണ് ഏഷ്യൻ വംശജനായ പ്രവാസിക്ക് കോടതിയിൽ നേരിടേണ്ടി വന്നത്.

നായ,കുറുക്കൻ,പന്നി എന്നീ ഇമോജികളിലൂടെ മറ്റുള്ളവരെ അപകീർത്തിപ്പെടുത്താനാണ് ചിലർ ശ്രമിക്കുകയെന്നു അഭിഭാഷകൻ ഹമദ് അൽ ദബാനി പറയുന്നു .ഇത്തരത്തിൽ ഒരു കേസ് വരുമ്പോൾ പരാതി നല്കുന്ന ആളുടെയും പ്രതിയുടെയും ബന്ധത്തെ കുറിച്ചും അന്വേഷിച്ച ശേഷമായിരിക്കും തുടർ നടപടികൾ. പ്രതി കുറ്റം ചെയ്തുവെന്നു തെളിഞ്ഞാൽ അയാൾക്ക് മേൽ കോടതി പിഴ ചുമത്തുമെന്നു അൽ ദബാനി വ്യക്തമാക്കി.

അതേസമയം കത്തിയോ,മറ്റു ആയുധങ്ങളുടെയോ ഇമോജി അയക്കുന്നത് ഭീക്ഷണിക്ക് തുല്യമാണെന്നും അപരിചിതയാ സ്ത്രീയ്ക്ക് ഹൃദയത്തിന്റെയോ,പൂക്കളുടെയോ എമോജി അയക്കുന്നത് പീഡനത്തിന് തുല്യമാണെന്നും മറ്റൊരു അഭിഭാഷകൻ ഹനാൻ അൽ ബെയ്ദ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button