Latest NewsElection NewsIndia

സി.പി.എമ്മിന് വോട്ട് തേടി രാഹുൽ ഗാന്ധി

മധുര•തമിഴ്നാട്ടില്‍ സി.പി.എം അടക്കമുള്ള സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് തേടി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മധുര, കൃഷ്ണഗിരി, സേലം, തേനി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് റാലികളിലാണ് രാഹുല്‍ ഗാന്ധി പങ്കെടുത്തത്.

മധുരയിലെ സി.പി.എം സ്ഥാനാർഥി എസ്.വെങ്കിടേശൻ, വിരുദുനഗറിലെ കോൺഗ്രസ് സ്ഥാനാർഥി മാണിക് ടാഗോർ എന്നിവര്‍ക്കാണ് രാഹുല്‍ മധുരയില്‍ നടന്ന റാലിയില്‍ വോട്ട് തേടിയത്.

ഡി.എം.കെ-കോൺഗ്രസ് സഖ്യത്തിന്റെ പ്രചാരണത്തിനായി ആദ്യമായാണ് കോൺഗ്രസ് അധ്യക്ഷൻ തമിഴ്നാട്ടിലെത്തിയത്. തമിഴ് ജനതയെ ആർ.എസ്.എസ് ആസ്ഥാനത്തു നിന്നും ഭരിക്കാൻ അനുവദിക്കരുതെന്നും സ്റ്റാലിൻ ഉടൻ തമിഴ്നാടിന്റെ മുഖ്യമന്ത്രിയാകുമെന്നും രാഹുൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button