KeralaLatest NewsElection NewsElection 2019

ചിദാനന്ദപുരി സ്വാമികളെ ആർ എസ് എസുകാരൻ എന്ന് വിളിച്ചത് പാര്‍ട്ടിയുടെ ഏറ്റവും വലിയ അഭിമാനമെന്ന് വത്സന്‍ തില്ലങ്കേരി

തിരുവനന്തപുരം :  ചിദാനന്ദപുരി സ്വാമികളെ ആർ എസ് എസുകാരൻ എന്ന് വിളിച്ചത് ആര്‍എസ്എസിന് അംഗീകാരമെന്ന് ആര്‍എസ്എസ് പ്രാന്തീയ വിദ്യാർത്ഥീ പ്രമുഖ് വത്സന്‍ തില്ലങ്കേരി. മുഖ്യമന്ത്രി പിണറായി വിജയനും,സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സ്വാമി ചിദാനന്ദ പുരി സന്ന്യാസിയല്ല എന്ന രീതിയില്‍ പരാമര്‍ശം നടത്തിയിരുന്നു. ആർ എസ് എസുകാരാനാണ് സ്വാമിയെന്നാണ് അവര്‍ പരാമര്‍ശിച്ചിരുന്നത്.

ഹിന്ദു ധർമ്മ സംരക്ഷണത്തിനായി നില കൊള്ളുന്ന സ്വാമി ആർ എസ് എസ്സിന് അഭിമാനമാണ്.ഒരു പക്ഷെ ഇനി ചിദാനന്ദ പുരി സ്വാമിക്കെതിരെയും കള്ള കേസുകൾ സർക്കാർ ചുമത്തിയേക്കുമെന്നും തില്ലങ്കേരി പറഞ്ഞു.

ആചാര അനുഷ്ഠാനങ്ങളെ തകർത്തിട്ട് അത് ചർച്ച ചെയ്യരുത് എന്ന് പറയുന്നതിന്റെ പിന്നിൽ എന്താണെന്നു ചിന്തിക്കണം.ശബരിമലയിൽ എത്തിച്ച ആക്ടിവിസ്റ്റ്കളായ രഹന ഫാത്തിമായും ബിന്ദുവും കനക ദുർഗ്ഗയും ഒക്കെ എന്ത് കൊണ്ട് തെരഞ്ഞെടുപ്പിൽ പ്രചാരണത്തിന് കൊണ്ട് വരുന്നില്ലെന്നും അദ്ദേഹം ഉന്നയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button