KeralaLatest News

പൊതിച്ചോർ വിതരണ വിവാദം; പ്രതികരണവുമായി രോഗികള്‍

കൊല്ലം: തെരഞ്ഞെടുപ്പ് കഴിയും വരെ ആശുപത്രികളിലെ ഡിവൈഎഫ്‌ഐയുടെ പൊതിച്ചോര്‍ വിതരണം നിര്‍ത്തി വയ്ക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയ കൊല്ലം യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ കെ പ്രേമചന്ദ്രനെതിരെ രോഗികൾ രംഗത്ത്. വര്‍ഷങ്ങളായി ഒരു മുടക്കവുമില്ലാതെ എത്തിയിരുന്ന ചോറാണെന്നും ഇത് നിര്‍ത്താന്‍ പറയുന്നത് ശരിയല്ലെന്നും. സ്ഥിരമായി ലഭിക്കുന്ന ഈ പൊതിച്ചോറ് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വലിയ ആശ്വാസമാണെന്നുമാണ് രോഗികൾ പറയുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ എന്‍ ബാലഗോപാല്‍ സിപിഐഎം ജില്ലാ സെക്രട്ടറിയായിരിക്കെയാണ് ഹൃദയസ്പര്‍ശം എന്ന പേരിൽ പൊതിച്ചോർ വിതരണം ആരംഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button