Latest NewsIndia

കോണ്‍ഗ്രസ് – ആംആദ്മി സഖ്യം; നിലപാട് വ്യക്തമാക്കി കേജ്‌രിവാൾ

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് – ആംആദ്മി സഖ്യവുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കി ആംആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാള്‍. അപകടത്തിലായ രാജ്യത്തെ മോദി – അമിത് ഷാ ടീമില്‍ നിന്ന് രക്ഷിക്കാന്‍ എന്തും ചെയ്യുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. അതേസമയം, സഖ്യം സംബന്ധിച്ച ചോദ്യത്തില്‍ നിന്നും കപില്‍ സിബല്‍ ഒഴിഞ്ഞുമാറി. കോണ്‍ഗ്രസുമായി സഖ്യത്തിന് ഈ നിമിഷവും തയാറാണെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

ഡല്‍ഹിയില്‍ മാത്രം സഖ്യം മതിയെന്ന നിലപാടാണ് കോണ്‍ഗ്രസിന്. എന്നാൽ ഡല്‍ഹിയില്‍ മാത്രമല്ല പഞ്ചാബിലും ഹരിയാനയിലും സഖ്യം വേണമെന്നതാണ് ആംആദ്മിയുടെ ആവശ്യം. ഇതോടെയാണ് ഡല്‍ഹിയിലെ സഖ്യചര്‍ച്ചകള്‍ വഴിമുട്ടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button