Election NewsKeralaLatest News

തുലാഭാരം നടത്തുന്നതിനെ പരിക്കേറ്റ ശശിതരൂരിന്റെ ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: തുലാഭാര നേർച്ച നടത്തുന്നതിനിടെ ത്രാസ് പൊട്ടിവീണ് പരിക്കേറ്റ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന്റെ ദൃശ്യങ്ങൾ പുറത്ത്. ഗാന്ധാരിയമ്മന്‍ കോവിലിലെ തുലാഭാരത്തിനിടെയാണ് അദ്ദേഹത്തിന് പരിക്കേറ്റത്. പഞ്ചസാര കൊണ്ടായിരുന്നു തരൂര്‍ തുലാഭാര വഴിപാട് നടത്തിയത്.

തലയില്‍ പരുക്കേറ്റ ശശി തരൂരിനെ കൂടുതല്‍ പരിശോധനകള്‍ക്കായി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. സിടി സ്‌കാന്‍ റിപ്പോര്‍ട്ട് പ്രകാരം ശശി തരൂരിന് കാര്യമായ പരുക്കില്ല. ഇന്ന് തരൂർ പ്രചരണത്തിന് ഇറങ്ങുകയില്ലെന്നും നാളെ മുതല്‍ പ്രചാരണത്തിന് ഇറങ്ങാന്‍ തടസ്സമില്ലെന്ന് തരൂരിനെ പരിശോധിച്ച ഡോ തങ്കരാജ് പറഞ്ഞു.പരിക്കേറ്റ തരൂരിന് തലയില്‍ ആറ് തുന്നലുകള്‍ ഇടേണ്ടിവന്നിരുന്നു.

നിര്‍ദ്ദേശം അനുസരിക്കാതെ പ്രവര്‍ത്തകര്‍ ആവശ്യത്തിലധികം പഞ്ചസാര തുലാഭാരത്തട്ടില്‍ എടുത്തുവച്ചെന്ന് ക്ഷേത്രം സെക്രട്ടറി ആര്‍ പി നായര്‍ വിശദീകരിച്ചു.കൂടാതെ പ്രവര്‍ത്തകര്‍ ചങ്ങലയില്‍ പിടിച്ചു തൂങ്ങുകയും ചെയ്തു. ഇതിനിടെ ഭാരം താങ്ങാന്‍ വച്ചിരുന്ന സ്റ്റൂള്‍ ആരോ എടുത്തുമാറ്റിയെന്നും ചെയ്തു. പെട്ടെന്ന് ഭാരം വന്നപ്പോള്‍ ചങ്ങലയുടെ കൊളുത്ത് നിവര്‍ന്ന് ത്രാസ് പൊട്ടുകയായിരുന്നുവെന്നും ക്ഷേത്രം സെക്രട്ടറി പറഞ്ഞു.

തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടിവീണ് ശശി തരൂരിന് പരിക്ക്‌

തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടിവീണ് ശശി തരൂരിന് പരിക്ക്‌#SashiTharoor

Gepostet von Mathrubhumi am Sonntag, 14. April 2019

കടപ്പാട് : മാതൃഭൂമി ന്യൂസ്

Tags

Post Your Comments

Related Articles


Back to top button
escort kuşadası escort kayseri escort çanakkale escort tokat escort alanya escort diyarbakır escort çorlu escort malatya izmit escort samsun escort
Close
Close