Election NewsKeralaLatest NewsIndiaElection 2019

ശബരിമല വിഷയത്തില്‍ താൻ രാഹുല്‍ ഗാന്ധിക്കൊപ്പമെന്ന് ഖുഷ്ബു

ലിംഗ സമത്വം അംഗീകരിക്കുന്ന സുപ്രീം കോടതി വിധി അംഗീകരിക്കുന്നുണ്ട്. എങ്കിലും നൂറ്റാണ്ടുകളായി തുടര്‍ന്ന് വരുന്ന ആചാരങ്ങള്‍ പെട്ടെന്ന് മാറ്റാന്‍ കഴിയില്ലെന്ന് ഖുശ്ബു പറഞ്ഞു.

കല്‍പറ്റ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച്‌ കോണ്‍ഗ്രസ് വക്താവ് ഖുഷ്ബു. രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടിലും അമേതിയിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്താന്‍ മോദിക്ക് ഭയമാണെന്നും ഖുഷ്ബു പറഞ്ഞു. ശബരിമല വിഷയത്തില്‍ താന്‍ രാഹുല്‍ ഗാന്ധിയുടെ നിലപാട് അംഗീകരിക്കുന്നെന്ന് ഖുഷ്ബു വ്യക്തമാക്കി.

ലിംഗ സമത്വം അംഗീകരിക്കുന്ന സുപ്രീം കോടതി വിധി അംഗീകരിക്കുന്നുണ്ട്. എങ്കിലും നൂറ്റാണ്ടുകളായി തുടര്‍ന്ന് വരുന്ന ആചാരങ്ങള്‍ പെട്ടെന്ന് മാറ്റാന്‍ കഴിയില്ലെന്ന് ഖുശ്ബു പറഞ്ഞു. രാഹുല്‍ ഗാന്ധിക്കായി 20കിലോമീറ്ററോളം നീണ്ട റോഡ് ഷോയും ഇവർ നടത്തിയിരുന്നു. വയനാട്ടില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയതായിരുന്നു താരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button