Election News

കെ.സുധാകരന്‍ കോണ്‍ഗ്രസിന്റെ പാരമ്പര്യം മറന്നു : കേരളത്തിലെ സ്ത്രീകളെ കുറിച്ച് സുധാകരന് തെറ്റിദ്ധാരണയാണ് : സിപിഎം പി.ബി അംഗം സുഭാഷിണി അലി

തിരുവനന്തപുരം: കെ.സുധാകരന്‍ കോണ്‍ഗ്രസിന്റെ പാരമ്പര്യം മറന്നു ..കേരളത്തിലെ സ്ത്രീകളെ കുറിച്ച് സുധാകരന് തെറ്റിദ്ധാരണയാണ്. കെ.സുധാകരനെതിരെ ആഞ്ഞടിച്ച് സിപിഎം പി.ബി അംഗം സുഭാഷിണി അലി. കെ സുധാകരന്റെ പ്രചാരണ വീഡിയോക്കെതിരെയാണ് കടുത്ത വിമര്‍ശനവുമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി രംഗത്തെത്തിയത്.

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഉള്ള വനിതാ നേതാക്കളെ തന്നെ അപമാനിക്കുകയാണ് കെ സുധാകരന്‍. മുതിര്‍ന്ന വനിതാ നേതാക്കള്‍ പ്രവര്‍ത്തിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എന്നാല്‍ സ്വന്തം പരസ്യത്തിലൂടെ സുധാകരന്‍ കോണ്‍ഗ്രസിന്റെ പാരമ്പര്യം മറന്നെന്നും സുഭാഷിണി അലി കുറ്റപ്പെടുത്തി.

പോരാട്ടത്തിന്റെ ചരിത്രം മറന്ന കോണ്‍ഗ്രസ് പാര്‍ട്ടി ഇപ്പോള്‍ കേരളത്തിലെ നവോത്ഥാന പോരാട്ടങ്ങള്‍ക്കെതിരായി പ്രവര്‍ത്തിക്കുകയാണെന്നും സുഭാഷിണി അലി തിരുവനന്തപുരത്ത് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button