KeralaNews

ആചാരസംരക്ഷണ സമരം വഴിതെറ്റിയെന്ന് പന്തളം കേരളവര്‍മ

 

തിരുവനന്തപുരം: ശബരിമലവിഷയം തെരഞ്ഞെടുപ്പുനേട്ടത്തിനായി ദുരുപയോഗിക്കുന്നതായി പന്തളം കൊട്ടാരത്തിലെ മുതിര്‍ന്ന അംഗം കേരളവര്‍മ രാജാ. ആചാരസംരക്ഷണത്തിനായി തുടങ്ങിയ സമരത്തിന്റെ ഉദ്ദേശ്യശുദ്ധി രാഷ്ട്രീയഇടപെടല്‍മൂലം അട്ടിമറിക്കപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

ശബരിമലവിഷയത്തില്‍ ദില്ലിയില്‍ ജന്തര്‍ മന്ദിറില്‍ നടന്ന സമരം ഉദ്ഘാടനംചെയ്തത് രാജാ ആയിരുന്നു. തിരുവനന്തപുരം മണ്ഡലത്തില്‍ പ്രവാസി നിവാസി പാര്‍ടി സ്ഥാനാര്‍ഥിയുമാണ് ഇദ്ദേഹം. വിശ്വാസത്തെ ദുരുപയോഗിക്കാനും വര്‍ഗീയകലാപമുണ്ടാക്കാനും കൊട്ടാരം ആഗ്രഹിക്കുന്നില്ലെന്ന് കേരളവര്‍മ പറഞ്ഞു. മണ്ഡലകാലത്തെ ശബരിമലയിലെ അതിക്രമങ്ങളെ പരാമര്‍ശിച്ചായിരുന്നു പ്രതികരണം.

ഇത്തരം കാര്യങ്ങള്‍ ആരില്‍നിന്നും പാടില്ല. ജനങ്ങള്‍ക്ക് ഉപദ്രവമുണ്ടാക്കുന്ന ഒരുനടപടിയും ഒരിടത്തുനിന്നും ഉണ്ടാകരുത്. കൊട്ടാരത്തിന്റെ വിശ്വാസങ്ങള്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ്. അയ്യപ്പന്‍ കളിച്ചുവളര്‍ന്നു എന്നു വിശ്വസിക്കുന്ന പന്തളം വലിയ കോയിക്കല്‍ കൊട്ടാരത്തിലെ മുതിര്‍ന്ന അംഗമാണ് താന്‍. പക്ഷേ, ഭക്തിയുടെ രാഷ്ട്രീയദുരുപയോഗത്തിന് കൊട്ടാരം എതിരാണ്. ആ വികാരം ഉള്‍ക്കൊണ്ടുതന്നെയാണ് തിരുവനന്തപുരത്ത് മത്സരിക്കുന്നതെന്നും കേരളവര്‍മ പറഞ്ഞു.

shortlink

Post Your Comments


Back to top button