KeralaLatest News

വോട്ട് ചെയ്യാന്‍ നില്‍ക്കാതെ വിശ്വാസികള്‍ ഉംറയ്ക്ക് പോകുന്നതിനെ വിമര്‍ശിച്ച് ഡോ ഹുസൈന്‍ മടവൂര്‍

കോഴിക്കോട്: വോട്ട് ചെയ്യാന്‍ നില്‍ക്കാതെ വിശ്വാസികള്‍ ഉംറയ്ക്ക് പോകുന്നതിനെ വിമര്‍ശിച്ച് പ്രമുഖ പണ്ഡിതനും മുജാഹിദ് വിഭാഗം നേതാവുമായ ഡോ. ഹുസൈന്‍ മടവൂര്‍. പ്രമുഖ മാധ്യമമാണ് അദ്ദേഹത്തിന്റെ ഈ കുറിപ്പ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇന്നത്തെ രണ്ട് സൗദി ഫ്‌ളൈറ്റിലും മുഴുവൻ ഉംറക്കാരാണ്. ഗൾഫ് വഴിയും ബോംബെ വഴിയുമുള്ള ഫ്‌ളൈറ്റിലും അധികവും ഉംറക്കാർ തന്നെ. നമ്മുടെ വോട്ടാണല്ലോ ഇവർ കളയുന്നത്. ഇവർക്ക് ബുദ്ധിയില്ലേ, ഒരാഴ്ചയും കൂടി കഴിഞ്ഞ് വോട്ട് ചെയ്ത ശേഷം പോയാൽ പോരെ ഉംറക്ക്. ഞാൻ പറഞ്ഞു. മതി. ആദ്യം വോട്ട്, പിന്നെ മതി ഉംറ. ഇപ്പോൾ അതാണ് ശരി. മുസ്‌ലിംകളും മറ്റു ന്യൂനപക്ഷങ്ങളും നിലനിൽപിന്നായി നടത്തുന്ന ഒരു ജീവൽ മരണ പോരാട്ടമാണീ തിരഞ്ഞെടുപ്പ്. ഒരാളും വോട്ട് ചെയ്യാതിരിക്കരുത്. നമുക്ക് പറയാനല്ലേ കഴിയൂ. നമുക്ക് കൊതുകിന്റെ ചോരയെക്കുറിച്ച് ചർച്ച നടത്താം. പിന്നെയും ഉംറ ചെയ്യാം. മറ്റെല്ലാം മറക്കാം. കഷ്ടം, സങ്കടം. എന്നായിരുന്നു ഹുസൈന്‍ മടവൂരിന്റെ കുറിപ്പ്.

shortlink

Post Your Comments


Back to top button