Latest NewsCarsAutomobile

പുതിയ മോഡൽ വാഹനവുമായി ഹ്യുണ്ടായി : ബുക്കിങ് ആരംഭിച്ചു

പുതിയ മോഡൽ ചെറു എസ്.യു.വി വെന്യു അവതരിപ്പിച്ച് ഹ്യുണ്ടായി. ഏപ്രില്‍ 17-ന് ന്യൂയോര്‍ക്ക് ഓട്ടോഷോയില്‍ പുറത്തിറക്കിയ ഈ വാഹനം മേയ് പകുതിയോടെ ഇന്ത്യന്‍ വിപണിയിലെത്തുമെന്നു പ്രതീക്ഷിക്കാം. നിലവിൽ ഡീലര്‍ഷിപ്പുകളില്‍ ഈ വാഹനത്തിന്റെ ബുക്കിങ് സ്വീകരിച്ച് തുടങ്ങി എന്നാണ് വിവരം. 50,000 രൂപ അഡ്വാന്‍സ് തുകയാണ് ഈടാക്കുക.

HYUNDAI VENUE TWO

സാന്‍ട്രോ, ഗ്രാന്‍ഡ് ഐ10 എന്നീ മോഡലുകള്‍ക്ക് അടിസ്ഥാനമായ പ്ലാറ്റ്‌ഫോമില്‍ തന്നെയാണ് ഈ വാഹനവും നിര്‍മ്മിച്ചിരിക്കുന്നത്. .ഉയര്‍ന്ന ബോണറ്റ്, വലിയ ക്രോമിയം ഗ്രില്‍, എല്‍ഇഡി ഡിആര്‍എല്ലിനൊപ്പം വീതി കുറഞ്ഞ ഹെഡ്‌ലൈറ്റ്, അലുമിനിയം ഫിനിഷിങ് സ്‌കിഡ് പ്ലേറ്റ്, ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ യൂണിറ്റ്, പുഷ് സ്റ്റാര്‍ട്ട് ബട്ടണ്‍ എന്നിവ എന്നിവയാണ് പ്രധാന പ്രത്യേകതകൾ. എയര്‍ബാഗ്, എബിഎസ്, ഇബിഡി ബ്രേക്കിങ്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നിവ അടിസ്ഥാന മോഡല്‍ മുതല്‍ ലഭ്യമാക്കിയിട്ടുണ്ട്.

HYUNDAI VENUE

shortlink

Related Articles

Post Your Comments

Related Articles


Back to top button