CinemaNewsEntertainment

ക്രിക്കറ്ററായി നാനി ; ‘ജേഴ്സി’ ചിത്രത്തിന്റെ ഓഡിയോ പുറത്ത് വിട്ടു

 

നാനി നായകനാകുന്ന ചിത്രം ജേഴ്സിയുടെ ഓഡിയോ ജുക്ബോക്സ് പുറത്തുവിട്ടു. കൃഷ്ണ കാന്താണ് ഗാനങ്ങള്‍ക്ക് വരികളെഴുതിയിരിക്കുന്നത്. കാലാ ഭൈരവ, ശക്തിശ്രീ ഗോപാലന്‍, ബ്രോദ്ധ വി, ശശാ തിരുപതി, ഇന്നോ ഗംഗ, ദര്‍ശന്‍ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്.

ഗൗതം തിന്നനൂരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ക്രിക്കറ്റ് താരമായാണ് നാനി എത്തുന്നത്. ശ്രദ്ധ ശ്രീനാഥ് ആണ് നായിക. സാനു വര്‍ഗ്ഗീസ് ആണ് ഛായാഗ്രാഹകന്‍. സൂര്യദേവര നാഗ വംശിയാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം ഏപ്രില്‍ 19 ന് തിയേറ്ററുകളിലെത്തും.

shortlink

Post Your Comments


Back to top button