Latest NewsElection NewsKeralaIndiaElection 2019

കനത്ത മഴ വകവെക്കാതെ ആവേശ പെരുമഴയിൽ പത്തനംതിട്ട ഇളക്കി മറിച്ച് അമിത് ഷായുടെ റോഡ് ഷോ

വൈകിട്ട് അഞ്ചുമണിയോടെ ആരംഭിച്ച റോഡ് ഷോയിൽ ആയിരങ്ങൾ പങ്കെടുത്തു.

കനത്ത മഴയിലും ആവേശം ഒട്ടും ചോരാതെ ആയിരങ്ങൾ പങ്കെടുത്ത റോഡ് ഷോ പത്തനംതിട്ട ഇളക്കി മറിച്ചു. എൻഡിഎ സ്ഥാനാർഥി കെ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അമിത്ഷാ പത്തനംതിട്ടയിൽ എത്തിയതായിരുന്നു. വൈകിട്ട് അഞ്ചുമണിയോടെ ആരംഭിച്ച റോഡ് ഷോയിൽ ആയിരങ്ങൾ പങ്കെടുത്തു.

പേമാരിയ്ക്കും,കൊടുങ്കാറ്റിനും ഉലയ്ക്കാൻ കഴിയാത്ത വിശ്വാസത്തിന്റെ ബലമാണ് എൻ ഡി എ യ്ക്കുള്ളതെന്ന് അമിത് ഷാ പറഞ്ഞു. ആയിരക്കണക്കിന് പേര്‍ റോഡ് ഷോയില്‍ അണിനിരന്നു. സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്‍, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. ശ്രീശാന്ത്,​ പി.സി. ജോര്‍ജ് എന്നിവര്‍ തുറന്ന വാഹനത്തില്‍ അമിത് ഷായോടൊപ്പമുണ്ടായിരുന്നു.

റോഡിനിരുവശവും പ്രവര്‍ത്തകരും അണിനിരന്നു.പുഷ്പമെറിഞ്ഞും ജയ് വിളിച്ചും പ്രവര്‍ത്തകര്‍ അമിത് ഷായെ സ്വീകരിച്ചു. സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന് ആത്മവിശ്വാസമായി മഴയിലും ചോരാത്ത പ്രവര്‍ത്തക ആവേശം. മഴകനത്തിട്ടും പിന്‍വാങ്ങാതെ പ്രവര്‍ത്തകര്‍ ജാഥയെ അനുഗമിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം നാളെ വൈകിട്ട് അവസാനിക്കും. നാളെ വൈകിട്ട് അഞ്ചിനാണ് കൊട്ടിക്കലാശം. ചൊവ്വാഴ്ച കേരളം പോളിംഗ് ബൂത്തിലേയ്ക്ക്.സംസ്ഥാനത്ത് ആകെ 243 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button