KeralaLatest NewsElection NewsElection 2019

പി ജയരാജന്റെ ക്രിമിനല്‍ കേസുകളുടെ പരസ്യം വായിക്കാനോ മനസ്സിലാക്കാനോ കഴിയില്ലെന്ന് കെകെ രമ

വടകര:ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്ന സിപിഎം സ്ഥാനാര്‍ത്ഥി പിജയരാജന്‍ കഴിഞ്ഞ ദിവസം പാര്‍ട്ടി പത്രത്തിലും ചാനലിലും ക്രിമിനല്‍ കേസുകളുടെ വിവരങ്ങളും പരസ്യം പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ സാധാരണക്കാരന് വായിക്കാന്‍ കഴിയാത്ത വിധം പരസ്യം നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷനേയും വോട്ടര്‍മാരേയും കബളിപ്പിക്കുകയാണ് പി.ജയരാജന്‍ ചെയ്തതെന്ന് ആര്‍എംപി നേതാവ് കെകെ രമ ഫേസ്ബുക്കില്‍ കുറിച്ചു.

എതാനും സെക്കന്റുകള്‍ കൊണ്ട് മിന്നിമറിയുന്ന വിധത്തിലാണ് പാര്‍ട്ടി ചാനലില്‍ പിജയരാജന്‍ ക്രിമിനല്‍ കേസുകളുടെ വിവരങ്ങളടങ്ങിയ പരസ്യം നല്‍കിയത് അതേ സമയം പാര്‍ട്ടി പത്രത്തില്‍ ഇംഗ്ലീഷിലാണ് പരസ്യം നല്‍കിയത്. കേസുകളെ കുറിച്ച് ലഘുവിവരണങ്ങള്‍ കൂടി നല്‍കണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും ജയരാജന്‍ ഇതൊന്നും പാലിച്ചില്ലെന്നും കെകെരമ പറഞ്ഞു

പൊതുജനങ്ങള്‍ക്ക് മനസിലാക്കാന്‍ കഴിയുന്ന വിധത്തില്‍ കേസിനെ കുറിച്ചുള്ള വിവരണം കൂടി ഉള്‍പ്പെടുത്തി പരസ്യം പുനഃ പ്രസിദ്ധീകരിക്കാന്‍ കമ്മീഷന്‍ ഇടപെടണമെന്നും രമ ഫേസ്ബുക്കില്‍ കുറിച്ചു.തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ തങ്ങളുടെ പേരിലുള്ള ക്രിമിനല്‍ കേസുകളുടെ വിവരങ്ങള്‍ മാധ്യമങ്ങിലൂടെ പ്രസിദ്ധീകരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു.

കെകെ രമയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

https://www.facebook.com/kkrema/photos/a.651608101565617/2295319973861080/?type=3&__xts__%5B0%5D=68.ARDn8x55I1PKOgcS2HFb2hLlJdQBsyruPcZSyN0Im2bxzUf2vrs6rghGwkpaJRFzRZdLUpZ6PDk0dgCcuLVGJ6loObNHYRHox6XX7oh0MwFZU-_zX45cPb3V6H3XWTkxKoedkb7Sj8ioTCkxUn45eErhRxmQ40UPpmElFLa-EVuzFc1bhSv-Eb3usge6XR8of83HXVDLwjfASPy9j_ryuG0zJn1rDuNyeWwbozW6CEPRdlXtiS2yhQkhBAd79hIL15vyyzX2VJs8ad6Q5YCCrf93fFn-CsJLdLfQUhrYVzIg9q-tB91cIRKg7qX0vGW6s4-1Wl4VwQ5co37WEjLVlR03CQ&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button