KeralaLatest News

ആചാര്യ നിന്ദക്കെതിരെ ഹിന്ദുസന്യാസിമാർ രംഗത്ത് : സെക്രട്ടേറിയറ്റ് നടയിൽ നാമജപ ധർണ

തിരുവനന്തപുരം•വിശ്വാസങ്ങളെയും ധർമ്മ സ്ഥാപനങ്ങളെയും തകർക്കാൻ ശ്രമിക്കുന്ന നയങ്ങൾക്കെതിരെ ഹൈന്ദവ സന്യാസിവര്യന്മാർ അണിചേരുന്നു . ഹൈന്ദവ നവോത്ഥാനപ്രവർത്തനങ്ങൾ നടത്തുന്ന ചിദാനന്ദപുരി സ്വാമിയെ ആക്ഷേപിക്കുന്നതിനെതിരെ കേരള മാർഗ്ഗ ദർശക മണ്ഡലിന്റെ ആഭിമുഖ്യത്തിൽ വിവിധ മഠങ്ങളെ പ്രധിനിധീകരിച്ചെത്തിയ സന്യാസിവര്യന്മാർ സെക്രട്ടേറിയറ്റ് നടയിൽ നടത്തിയ നാമജപ ധർണയുടെ ഔപചാരിക ഉത്‌ഘാടനം സംബോദ് ഫൗണ്ടേഷൻ കേരള ആചാര്യൻ സ്വാമി അധ്യാത്മാനന്ദ സരസ്വതി നിർവ്വഹിച്ചു .

ഹൈന്ദവ ജനസമൂഹത്തിന് ഈശ്വരൻ നൽകിയ വരദാനമായ ചിദാനന്ദപുരിസ്വാമി യെ ആക്ഷേപിക്കുന്ന ദുഷ്‌പ്രവർത്തി ഹൈന്ദവജനതക്ക് സഹിക്കാൻ കഴിയുന്നതല്ലെന്നും ഹിന്ദുവിനെ ചവുട്ടിമെതിക്കാൻ രാക്ഷ്ട്രീയപാർട്ടികളെ ഇനി അനുവദിക്കുകയില്ലെന്നും സ്വാമി വിവിക്താനന്ദ യോഗത്തിൽ വ്യക്തമാക്കി .

മുഖ്യമന്ത്രി ഏതെങ്കിലും ഒരു സമൂഹത്തിൻറെ മാത്രം വക്താവല്ലെന്നും സംസ്ഥാനത്തെ മുഴുവൻ ജനതയുടെയും നേതാവാണെന്നും ചിദാനന്ദപുരിസ്വാമിയെ ആക്ഷേപിക്കുന്നവർ തങ്ങളുടെ പിതൃക്കളെയാണ് ആക്ഷേപിക്കുന്നതെന്നും ചെങ്കോട്ടുകോണം ആശ്രമത്തിലെ സന്തോഷ് സ്വാമി പറയുകയുണ്ടായി .

സ്വാമി പ്രജ്ഞാനന്ദതീർത്ഥപാദർ ,വേദാമൃത ചൈതന്യ .സ്വാമി അഭയാനന്ദതീർത്ഥ ,ശ്രീശക്തിശാന്താനന്ദ മഹർഷി ,കൈലാസ നാഥാനന്ദ തീർത്ഥപാദർ ,സ്വാമി ശിവാമൃതചൈതന്യ തുടങ്ങിയ നിരവധി സന്യാസി വര്യന്മാർ ആചാര്യ നിന്ദക്കെതിരെ പ്രതികരിക്കുകയുണ്ടായി .

shortlink

Post Your Comments


Back to top button