Latest NewsIndia

ബുലന്ദ്ഷര്‍ ആള്‍ക്കൂട്ട കൊലപാതകം: കുറ്റപ്പത്രത്തില്‍ പുതിയ വെളിപ്പെടുത്തലുകള്‍

ഡി​സം​ബ​ര്‍ മൂ​ന്നി​ന് സു​ബോ​ധ്കു​മാ​ര്‍ കൊ​ല്ല​പ്പെ​ടു​ന്ന​ ദി​വ​സം രാ​വി​ലെ മു​ഖ്യ​പ്ര​തി​യാ​യ സ​ച്ചി​ന്‍ അ​ലാ​വ​ത്തി​നെ യോ​ഗേ​ഷ് വി​ളി​ച്ചി​രു​ന്നു

ല​ക്നൗ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ബു​ല​ന്ദ്ഷ​ഹ​റി​ല്‍ ആള്‍ക്കൂട്ടാക്രമണത്തിനെ തുടര്‍ന്ന് കൊല്ലപ്പെട്ട പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ സു​ബോ​ധ് കു​മാ​റി​ന്‍റെ മ​ര​ണ​ത്തി​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം കുറ്റപ്പത്രം സമര്‍പ്പിച്ചു. സു​ബോ​ധ്കു​മാ​ര്‍ കൊ​ല്ല​പ്പെ​ടു​ന്ന​തി​നു മു​ന്പ് കേ​സി​ലെ പ്ര​തി​ക​ളെ പ്ര​ദേ​ശ​ത്തെ ബ​ജ്രം​ഗ്ദ​ള്‍ നേ​താ​വാ​യ യോ​ഗേ​ഷ് രാ​ജുമായി തു​ട​ര്‍​ച്ച​യാ​യി ഫോ​ണില്‍ ബന്ധപ്പെട്ടിരുന്നുവെന്നാണ് കു​റ്റ​പ​ത്ര​ത്തി​ല്‍ പ​റ​യു​ന്ന​ത്.

ഡി​സം​ബ​ര്‍ മൂ​ന്നി​ന് സു​ബോ​ധ്കു​മാ​ര്‍ കൊ​ല്ല​പ്പെ​ടു​ന്ന​ ദി​വ​സം രാ​വി​ലെ മു​ഖ്യ​പ്ര​തി​യാ​യ സ​ച്ചി​ന്‍ അ​ലാ​വ​ത്തി​നെ യോ​ഗേ​ഷ് വി​ളി​ച്ചി​രു​ന്നു.പ​ശു​വി​നെ കൊ​ന്ന വി​വ​രം അ​റി​യി​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​യിരുന്നു ഇതെന്നാണ് പോലീസ് പറയുന്നത്. തടുടര്‍ന്നും നിരവധി തവണ യോ​ഗേ​ഷ് കേ​സി​ലെ പ്ര​തി​ക​ളു​മാ​യി ഫോ​ണ്‍ സം​ഭാ​ഷ​ണം ന​ട​ത്തിയിരുന്നെന്നും പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.

പശുവിനെ കൊന്നുവെന്ന് പറഞ്ഞ് പ്ര​തി​ഷേ​ധി​ക്കാ​ന്‍ ആ​ളെ​ക്കൂ​ട്ടി​യ​ത് യോഗേഷാ ആണെന്നും പിന്നീടിവര്‍ പ​ശു​വി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ളു​മാ​യി സി​യാ​ന പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി മു​ദ്രാ​വാ​ക്യം വി​ളി​ച്ചു. തുടര്‍ന്ന് സംഘര്‍ഷം ആറംഭിച്ചു.

ഈ ​സ​മ​യം ബു​ല​ന്ദ്ഷ​ഹ​റി​ലൂ​ടെ പോയിരുന്ന മു​സ്ലിം കൂ​ട്ടാ​യ്മാ​യായ ഇ​സ്തേ​മ വി​ശ്വാ​സി​ക​ളെ ഔറം​ഗ​ബാ​ദി​ല്‍​നി​ന്ന് ജ​ഹാം​ഗി​ര്‍​ബാ​ദി​ലേ​ക്കു തി​രി​ച്ചു​വി​ട്ടതിനാല്‍ വലിയ ക​ലാ​പ​വും സം​ഘ​ര്‍​ഷ​വും ഒ​ഴി​വാ​ക്കി​യെ​ന്നു കു​റ്റ​പ​ത്ര​ത്തി​ല്‍ പ​റ​യു​ന്നു.

സി​യാ​ന​യി​ലെ പോ​ലീ​സ് പോ​സ്റ്റ് ന​ശി​പ്പി​ച്ച പ്രതിഷേധക്കാര്‍ പോ​ലീ​സു​കാ​ര്‍​ക്കെ​തി​രേ ക​ല്ലെ​റി​ഞ്ഞു. ചിം​ഗാ​ര്‍​വ​തി പോ​ലീ​സ് ചൗ​ക്കി​യി​ലു​ണ്ടാ​യി​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ തീ​വ​ച്ചു ന​ശി​പ്പി​ച്ചു. ഇ​തി​നി​ടെ സു​ബോ​ധ്കു​മാ​ര്‍ വെ​ടി​യേ​റ്റ് കൊല്ലപ്പെട്ടു.

ഇ​ന്‍​സ്പെ​ക്ട​ര്‍ സു​ബോ​ധ് കു​മാ​റി​ന്‍റെ കൊലപാതകം ആസൂത്രിതമാണെന്ന് നേരത്തേ ആരോപണം ഉയര്‍ന്നിരുന്നു.2015-ല്‍ ​ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ദാ​ദ്രി​യി​ല്‍ പ​ശു​വി​ന്‍റെ പേ​രി​ല്‍ മു​ഹ​മ്മ​ദ് അ​ഖ്ലാ​ഖ് എ​ന്ന മ​ധ്യ​വ​യ​സ്ക​നെ ത​ല്ലി​ക്കൊ​ന്ന കേ​സ് അ​ന്വേ​ഷി​ച്ച ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് കൊ​ല്ല​പ്പെ​ട്ട ഇ​ന്‍​സ്പെ​ക്ട​ര്‍ സു​ബോ​ധ് കു​മാ​ര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button