KeralaLatest News

ആക്രമണത്തിൽ ഖേദപ്രകടനം നടത്തി കല്ലട ട്രാവല്‍സ് : ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു

കൊച്ചി : യാത്രക്കാരെ മർദ്ദിച്ച സംഭവത്തിൽ ഖേദപ്രകടനം നടത്തി കല്ലട ട്രാവല്‍സ്. വൈറ്റിലയില്‍ വച്ച് ജീവനക്കാര്‍ യാത്രക്കാരെ ആക്രമിച്ചെന്ന് സമ്മതിച്ച് കല്ലട ട്രാവല്‍സ് സംഭവത്തിൽ ഖേദപ്രകടിപ്പിക്കുന്നുവെന്നും യാത്രക്കാരെ ആക്രമിച്ച ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തെന്നും വിശദീകരണക്കുറിപ്പിലൂടെ അറിയിച്ചു. അതോടൊപ്പം തന്നെ യാത്രക്കാര്‍ ജീവനക്കാരെ ആക്രമിച്ചു. ഹരിപ്പാട് വച്ച് യുവാക്കള്‍ ജീവനക്കാരനെ ആക്രമിക്കുകയും കൊച്ചി ഓഫിസിലെ ജീവനക്കാരനു നേരെ കയ്യേറ്റം നടത്തുകയും ചെയ്തുവെന്നും ദൃശ്യങ്ങള്‍ പ്രചരിച്ച ശേഷമാണ് സംഭവങ്ങളെക്കുറിച്ച് അറിഞ്ഞതെന്നും കുറിപ്പിൽ കല്ലട ട്രാവല്‍സ് വാദിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button