Election NewsCandidatesElection 2019

കോൺഗ്രസ്സ് അധികാരത്തിൽ വന്നാൽ യാതൊരു ഭയവും കൂടാതെ ഞങ്ങളുടെ സര്‍ക്കാരിനെ മാധ്യമങ്ങള്‍ക്ക്  വിമര്‍ശിക്കാം : രാഹുൽ ഗാന്ധി

അമേഠി : ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ്സ് അധികാരത്തിൽ വന്നാൽ യാതൊരു ഭയവും കൂടാതെ ഞങ്ങളുടെ സര്‍ക്കാരിനെ മാധ്യമങ്ങള്‍ക്ക് വിമര്‍ശിക്കാമെന്നു ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അമേഠിയില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നരേന്ദ്ര മോദി സര്‍ക്കാര്‍ നിങ്ങളെ അടിച്ചമര്‍ത്തുകയാണ്. കാരണം മാദ്ധ്യമങ്ങള്‍ ഹൃദയത്തില്‍ നിന്നും സംസാരിച്ചാല്‍ അവര്‍ അവരെ അടിച്ചൊതുക്കും. 2019 ലെ തിരഞ്ഞെടുപ്പിന് ശേഷം നിങ്ങള്‍ക്ക് എന്താണോ തോന്നുന്നത്, അത് എഴുതാം.എനിക്കെതിരെയും എഴുതാം. ഒന്നും സംഭവിക്കില്ലെന്നു രാഹുൽ പറഞ്ഞു.

രാജ്യത്തെ ജനങ്ങളെ കഴിഞ്ഞ അഞ്ച് വര്‍ഷമായി കേന്ദ്രം ഭരിച്ചുകൊണ്ടിരുന്ന മോദി സര്‍ക്കാര്‍ പറ്റിച്ചുകൊണ്ടിരിക്കുകയാണ്. കള്ളന്‍മാരെ സംരക്ഷിച്ചും അവരെ സഹായിച്ചുമാണ് മോദി അധികാരത്തില്‍ തുടര്‍ന്നതെന്നും ഞങ്ങള്‍ എന്തെല്ലാം നിങ്ങള്‍ക്ക് തന്നോ അഞ്ച് വര്‍ഷം കൊണ്ട് അതെല്ലാം മോദി തിരിച്ചെടുത്തെന്നും രാഹുല്‍ വ്യക്തമാക്കി.

ഈസ്റ്റ് കോസ്റ്റ് ഡെയ്ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags

Related Articles

Post Your Comments


Back to top button
Close
Close