Election NewsCandidatesElection 2019

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വെ​ള്ളി​യാ​ഴ്ച നാമനിർദേശ പ​ത്രി​ക സ​മ​ര്‍​പ്പി​ക്കും

ന്യൂ​ഡ​ല്‍​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വെ​ള്ളി​യാ​ഴ്ച നാമനിർദേശ പ​ത്രി​ക സ​മ​ര്‍​പ്പി​ക്കും.ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ വാ​രാ​ണ​സി​യി​ല്‍​ നി​ന്നു​മാ​ണ് ലോക്സഭയിലേക്ക് മത്സരിക്കുന്നത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11.30ഓ​ടെ മോ​ദി പ​ത്രി​ക സ​മ​ര്‍​പ്പി​ക്കു​മെ​ന്നും വ്യാ​ഴാ​ഴ്ച മോ​ദി വാ​രാ​ണ​സി​യി​ല്‍ റോ​ഡ്ഷോ ന​ട​ത്തു​മെ​ന്നും ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ അറിയിച്ചു.

ബി​ജെ​പി​യി​ലെ മു​തി​ര്‍​ന്ന നേ​താ​ക്ക​ളും നി​തി​ഷ് കു​മാ​ര്‍, പ്ര​കാ​ശ് സിം​ഗ് ബാ​ഡ​ല്‍, രാം ​വി​ലാ​സ് പ​സ്‌വാ​ന്‍, ഉ​ദ്ധ​വ് താ​ക്ക​റെ തു​ട​ങ്ങി​യ​വ​രും പ​ത്രി​ക സ​മ​ര്‍​പ്പ​ണ​ത്തി​ന് മോ​ദി​യോ​ടൊ​പ്പം പങ്കെടുക്കും. മേ​യ് 19നാ​ണ് വാ​രാ​ണ​സി​യി​ല്‍ വോ​ട്ടെ​ടു​പ്പ് നടക്കുക. വാ​രാ​ണ​സി​യി​ലെ സി​റ്റിം​ഗ് എം​പി​യാ​ണ് മോ​ദി.

Tags

Post Your Comments


Back to top button
Close
Close