Latest NewsIndia

അറ്റകുറ്റപ്പണിയ്ക്കിടെ എയര്‍ഇന്ത്യ വിമാനത്തിന് തീപിടിച്ചു

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ ഡല്‍ഹി സാന്‍ഫ്രാന്‍സിസികോ വിമാനത്തിന് തീപിടിച്ചു.ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനത്തിന്റെ എസി റിപ്പയര്‍ വര്‍ക്ക് നടക്കുന്നതിനിടെയാണ് സംഭവം.

ഡല്‍ഹിയില്‍ നിന്നും സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് പോകാനുള്ള ബോയിംഗ് 777 വിമാനമാണ് തീപിടിച്ചത്. എഞ്ചിന്റെ ഓക്സിലറി പവര്‍ യൂണിറ്റില്‍ നിന്നാണ് തീ പടര്‍ന്നത്.

തീപടര്‍ന്നയുടന്‍ അണയ്ക്കാന്‍ സാധിച്ചതിനാല്‍ വന്‍ അപകടം ഒഴിവായെന്ന് അധികൃതര്‍ അറിയിച്ചു.സംഭവം നടക്കുമ്പോള്‍ വിമാനത്തില്‍ ആരും തന്നെയുണ്ടായിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button