Nattuvartha

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി; യുവാവ് അറസ്റ്റിൽ

പുലർച്ചെ രണ്ടിന് ഇയാളുടെ വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു

അടൂർ: പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടികൊണ്ടുപോയ കേസിൽ യുവാവ് അറസ്റ്റിൽ. പ്രാക്കുളം അഞ്ചാലുംമൂട് ജയവിലാസത്തിൽ മുസാമിൻ(24)നെയാണ് അടൂർ പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ ചൊവ്വാഴ്ച മുതൽ കാണാനില്ലെന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടി മുസാമിന്റെ അഞ്ചാലുംമൂട്ടിലുള്ള വീട്ടിലുണ്ടെന്ന് അറിഞ്ഞു. തുടർന്ന് ചൊവ്വാഴ്ച പുലർച്ചെ രണ്ടിന് ഇയാളുടെ വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്രതിയെ എസ്.ഐ. ശ്രീജിത്ത്, വനിതാ എസ്.ഐ. കെ.കെ.സുജാത, സി.പി.ഒ. മാരായ അജി ജോസ്, മനോജ്, വിനോദ് എന്നിവർ അറസ്റ്റിന് നേതൃത്വം നൽകി. പ്രതിയെ റിമാൻഡ് ചെയ്തു.

ഈസ്റ്റ് കോസ്റ്റ് ഡെയ്ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags

Related Articles

Post Your Comments


Back to top button
Close
Close