Latest NewsKerala

വാട്ടര്‍ പവര്‍ പ്ലാന്റിലെ സുരക്ഷാ ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ച നിലയില്‍

കുഴിത്തുറ: കന്യാകുമാരിയിലെ കോതയാര്‍ വാട്ടര്‍ പവര്‍ പ്ലാന്റിലെ സുരക്ഷാ ഉദ്യോഗസ്ഥനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കന്യാകുമാരി നടക്കാവ് സ്വദേശി അജിന്‍രാജിനെയാണ് സ്വയം വെടിവച്ച്‌ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ ജോലിക്ക് കയറുന്നതിനായി കഴിഞ്ഞദിവസം വീട്ടില്‍ നിന്നിറങ്ങിയ അജിന്‍രാജ് രാത്രി പ്ലാന്റിലുള്ള പൊലീസ് ക്വാര്‍ട്ടേഴ്സിലാണ് ഉറങ്ങിയത്. രാവിലെ മുറിയില്‍ നിന്ന് വെടിയൊച്ച കേട്ടതിനെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് കഴുത്തില്‍ വെടിയേറ്റ് മരിച്ച നിലയില്‍ അജിന്‍രാജിനെ കണ്ടെത്തിയത്. പൊലീസും ഫോറന്‍സിക് ഉദ്യോഗസ്ഥരും സംഭവസ്ഥലം പരിശോധിച്ചു. സംഭവത്തെക്കുറിച്ച്‌ പൊലീസ് അന്വേഷണം തുടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button