News

ഇത് ശൈലജ ടീച്ചറോ അതോ രേവതിയോ?; വൈറസിന്റെ കാസ്റ്റിങ്ങിനെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ

ആരാധകര്‍ ഏറെ നാളായി ആകാംഷയോടെ കാത്തിരുന്ന ആഷിക് അബു സംവിധാനം ചെയ്യുന്ന ‘വൈറസ്’  എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഇന്നലെയായിരുന്നു പുറത്തിറങ്ങിയത്.
കേരളത്തിന്റെ ആരോഗ്യ മേഖലയെ മുള്‍മുനയില്‍ നിര്‍ത്തിയ നിപാ വൈറസ് ബാധയുമായി ബന്ധപ്പെട്ട സംഭവങ്ങളെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.

വൈറസിന്റെ ട്രെയിലറിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷക പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തുകയാണ്. ഇതില്‍ ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചറുടെ വേഷമാണ് ആരാധകരെ ആവേശത്തിലാക്കിയിരിക്കുന്നത്.രേവതിയാണ് ശൈലജ ടീച്ചറായി എത്തുന്നത്.

ഇത്രയും സാമ്യത്തില്‍ എങ്ങനെ കാസ്റ്റിങ് സാധ്യമായതെന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ പലരും ഉയര്‍ത്തുന്നത്.കെകെ ശൈലജ ടീച്ചര്‍ ആണോ അതോ രേവതി തന്നെ ആണോ എന്നുമാണ് ആരാധകര്‍ ചോദിക്കുന്നത്. അത്രക്ക് രൂപസാദൃശ്യമാണ് ഇരുവരും തമ്മിലെന്നാണ് സോഷ്യല്‍മീഡിയില്‍ പലരും പറയുന്നു. കാസ്റ്റിങ് ബ്രില്യന്‍സ് എന്നും സോഷ്യല്‍ മീഡിയ വിലയിരുത്തുന്നു.

കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ടൊവിനോ തോമസ്, ആസിഫ് അലി, സൗബിന്‍ ഷാഹിര്‍,പാര്‍വതി, ടൊവിനോ തോമസ്, ആസിഫ് അലി, സൗബിന്‍ ഷാഹിര്‍,റിമാ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, സെന്തില്‍ കൃഷ്ണ, റഹ്മാന്‍, ഇന്ദ്രന്‍സ്, മഡോണ സെബാസ്റ്റ്യന്‍ തുടങ്ങിയ വന്‍ താരനിരയാണ് വൈറസില്‍ അണിനിരക്കുന്നത്. അതിഥി വേഷത്തില്‍ ഫഹദ് ഫാസിലും ഉണ്ടെന്നാണ് സൂചന.മുഹ്‌സിന്‍ പെരാരിയുടെതാണ് തിരക്കഥ. രാജീവ് രവി ഛായാഗ്രഹണം.സംഗീതം സുഷിന്‍ ശ്യാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button