Election NewsLatest NewsIndia

രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പ് മാമാങ്കം തിങ്കളാഴ്ച : 72 മണ്ഡലങ്ങളില്‍ ജനങ്ങള്‍ വിധിയെഴുതും

ന്യൂഡല്‍ഹി : രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പ് മാമാങ്കം തിങ്കളാഴ്ച , 72 മണ്ഡലങ്ങളിലെ ജനങ്ങളാണ് വിധിയെഴുത്തിനായി പോളിംഗ് ബൂത്തുകളിലെത്തുക. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പാണ് നാളെ നടക്കുന്നത്. 9 സംസ്ഥാനങ്ങളിലായി 72 ലോക്‌സഭാ മണ്ഡലങ്ങളാണ് ജനവിധി തേടുന്നത്. എല്ലാ ഘട്ടങ്ങളിലും തെരഞ്ഞെടുപ്പ് നടക്കുന്ന ബീഹാര്‍, ബംഗാള്‍ ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്ക് പുറമെ ആറ് സംസ്ഥാനങ്ങളില്‍ കൂടിയാണ് നാളെ തെരഞ്ഞെടുപ്പ് നടക്കുന്നത്.

മഹാരാഷ്ട്രയില്‍ 17 മണ്ഡലങ്ങളിലും മധ്യപ്രദേശ്, ഒഡീഷ എന്നിവടങ്ങളില്‍ ആറിടത്തും തെരഞ്ഞെടുപ്പ് നടക്കും. നാല് ഘട്ടങ്ങളിലായി തെരഞ്ഞെടപ്പ് നടന്ന ഒഡീഷയിലും മഹാരാഷ്ടയിലും ഇത് അവസാനഘട്ടമാണ്. രണ്ട് തവണയായി വോട്ടെടുപ്പ് നടക്കുന്ന രാജസ്ഥാനില്‍ നാളെ 13 മണ്ഡലങ്ങളില്‍ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കും. ജാര്‍ഘണ്ഡിലും നാളെയാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button