USALatest NewsInternational

ഗൂ​ഗി​ൾ കാ​മ്പ​സി​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കി​ടെ ക്രെ​യി​ൻ പൊ​ട്ടി വീ​ണ് നാ​ല് മരണം

സാ​ൻ​ഫ്രാ​ൻ​സി​സ്കോ:ഗൂ​ഗി​ൾ കാ​മ്പ​സി​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കി​ടെ ക്രെ​യി​ൻ പൊ​ട്ടി വീ​ണ് നാ​ല് മരണം. യു​എ​സി​ൽ വാഷിങ്ടണിലെ സിയാറ്റിൽ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ന​ഗ​ര​ത്തി​ൽ പ​തി​യ ഗൂ​ഗി​ൾ കാ​മ്പ​സി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ന​ട​ക്കുന്നതിനിടെ കെ​ട്ടി​ട​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ൽ​നി​ന്നും വീ​ണ ക്രെ​യി​ൻ താ​ഴെ കാറുക​ളു​ടെ മു​ക​ളി​ൽ പതിക്കുകയായിരുന്നു. മൂ​ന്ന്  പു​രു​ഷ​ൻ​മാ​രും ഒ​രു സ്ത്രീ​യു​മാ​ണ് മ​രി​ച്ചത്. ര​ണ്ട് പേ​ർ ക്രെ​യി​ൻ പ്ര​വ​ർ​ത്തി​പ്പി​ച്ച​വ​രും മ​റ്റു​ള്ള​വ​ർ വാ​ഹ​ന​ങ്ങ​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​രു​മാ​ണ്. ആ​റ് കാറുകൾ ത​ക​ർ​ന്നു. പ​രി​ക്കേ​റ്റ നാ​ല് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇ​വ​രു​ടെ പ​രി​ക്കു​ക​ൾ ഗു​രു​ത​ര​മ​ല്ല.

Tags

Related Articles

Post Your Comments


Back to top button
Close
Close