CricketLatest NewsSports

ഐപിഎൽ : ഈ ടീമുകൾക്ക് ഇന്ന് നിർണായക പോരാട്ടം

മുംബൈ : ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനും,കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനും ഇന്ന് നിർണായക പോരാട്ടം. വൈകിട്ട് നാലിന് ഫിറോസ് ഷാ സ്റ്റേഡിയത്തിൽ നടക്കുന്ന 46ആം മത്സരത്തിൽ ഡൽഹി ക്യാപിറ്റലുമായിട്ടായിരിക്കും ബെംഗളൂരു ഏറ്റുമുട്ടുക. 11മത്സരങ്ങളിൽ നാല് ജയവും, ഏഴ് തോൽവിയുമായി പട്ടികയിൽ അവസാന സ്ഥാനത്തുള്ള ബെംഗളൂരുവിനു ഇന്ന് ജയിക്കാനായില്ലെങ്കിൽ പ്ലേ ഓഫ് സാധ്യതകൾ നഷ്ടപ്പെട്ടേക്കും. ഏഴ് ജയവും നാല് തോൽവിയുമായി പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഡൽഹി.

ഈഡൻ ഗാർഡൻസിൽ വൈകിട്ട് എട്ടിന് നടക്കുന്ന 47ആം മത്സരത്തിൽ മുംബൈ ഇന്ത്യൻസുമായിട്ടാണ് കൊൽക്കത്ത ഏറ്റുമുട്ടുക. തുടർച്ചയായ ആറു തോൽവിയുമായി ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട കൊൽക്കത്തയ്ക്ക് ഇന്ന് ജയിച്ചേ മതിയാകു. അല്ലെങ്കിൽ പ്ലേ ഓഫ് സാധ്യതകൾക്ക് മങ്ങലേൽക്കും. 11മത്സരങ്ങളിൽ ഏഴ് ജയവും, നാല് തോൽവിയുമായി രണ്ടാം സ്ഥാനത്താണ് മുംബൈ.

ഒടുവിൽ വിവരം ലഭിക്കുമ്പോൾ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ തോസ് നേടിയ ഡൽഹി ബാറ്റിംഗ് തിരഞ്ഞെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button