International

ഉത്തരകൊറിയന്‍ വിഷയത്തിൽ അമേരിക്കയുടെ നിലപാട് ഏകപക്ഷീയമായിരുന്നു; കിം ജോങ് ഉന്‍

പുടിനുമായുള്ള കൂടിക്കാഴ്ച പൂര്‍ത്തിയാക്കി ഇന്നലെയാണ് കിം ജോങ് ഉന്‍ റഷ്യയില്‍ നിന്ന് മടങ്ങി

അമേരിക്കയുടെ നിലപാടുകളെ തള്ളി കിം ജോങ് ഉൻ , ട്ഉത്തരകൊറിയന്‍ വിഷയത്തില്‍ അമേരിക്ക ഏകപക്ഷീയമായാണ് പെരുമാറിയതെന്ന് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനുമായുള്ള കൂടിക്കാഴ്ച പൂര്‍ത്തിയാക്കി ഉന്‍ മടങ്ങി. അമേരിക്ക- ഉത്തരകൊറിയ ഉച്ചകോടിയില്‍ എടുത്ത തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതില്‍ പരസ്പര വിശ്വാസത്തോടെയുള്ള നിലപാടെടുക്കാന്‍ യു.എസിന് കഴിഞ്ഞില്ലെന്ന് ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ കുറ്റപ്പെടുത്തി. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനുമായുള്ള കൂടിക്കാഴ്ചക്കു ശേഷമായിരുന്നു പ്രതികരണം.

പ്രതികരണം കൊറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സിയാണ് പുറത്തറിയിച്ചത്. പുടിനുമായുള്ള കൂടിക്കാഴ്ച പൂര്‍ത്തിയാക്കി ഇന്നലെയാണ് കിം ജോങ് ഉന്‍ റഷ്യയില്‍ നിന്ന് മടങ്ങിയത്. രണ്ടു ദിവസം മുന്പ് റഷ്യയിലേക്കു വന്ന അചേ പച്ച ട്രെയിനില്‍ തന്നെയായിരുന്നു മടക്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button