KeralaLatest News

ഫോര്‍ട്ടിഫൈഡ് മില്‍മ പാല്‍ ഇന്ന് മുതൽ വിപണിയിൽ

മില്‍മയുടെ ഫോര്‍ട്ടിഫൈഡ് പാൽ ഇന്ന് മുതൽ വിപണിയിൽ. വിറ്റാമിന്‍ എയും ഡിയുംചേര്‍ന്ന പാലാണ് പുതിയ പായ്ക്കിംഗില്‍ വിപണിയിലെത്തുന്നത്. ആദ്യഘട്ടത്തില്‍ തിരുവനന്തപുരത്തും, കോഴിക്കോടുമാണ് ഫോര്‍ട്ടിഫൈഡ് മില്‍മ പാല്‍ ലഭ്യമാകുക. ജൂലൈ ഒന്ന് മുതല്‍ മറ്റ് ജില്ലകളിലും ലഭ്യമാകും. അതേസമയം എ എം നീഡ്‌സ് എന്ന ആപ്ലിക്കേഷന്‍ വഴി പാലും പാല്‍ ഉല്‍പ്പനങ്ങളും ഓണ്‍ലൈന്‍ വഴി മിൽമ ഇനി വിതരണം ചെയ്യും. രാവിലെ 5 മുതൽ 8 വരെ മൂന്ന് മണിക്കൂറാണ് ഈ സേവനം ലഭിക്കുക. ഉൽപ്പന്നങ്ങളുടെ വിലയോടൊപ്പം ചെറിയൊരു സർവീസ് ചാർജും നൽകിയാൽ ഇവ വീട്ടിൽ കൊണ്ടെത്തിക്കുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button