KeralaLatest NewsElection 2019

ലീഗിന്റെ കള്ളവോട്ട്; മുഹമ്മദ് ഫായിസും ആഷിഖും നേരിട്ട് ഹാജരാകാന്‍ കളക്ടറുടെ നിര്‍ദേശം

കാസര്‍കോട്: കാസര്‍കോട് രണ്ടു ബൂത്തുകളില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തെന്ന പരാതിയില്‍ ജില്ലാ കളക്ടറുടെ ആദ്യഘട്ട തെളിവെടുപ്പ് പൂര്‍ത്തിയായി. കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ പുതിയങ്ങാടി ജമാഅത്ത് സ്‌കൂളിലെ രണ്ട് ബൂത്തുകളില്‍ കള്ളവോട്ട് നടന്നുവെന്നാണ് പരാതി.

സംഭവത്തില്‍ ആരോപണ വിധേയരായ മുഹമ്മദ് ഫായിസിനോട് നേരിട്ട് ഹാജരാകാന്‍ ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു. നാളെ ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് ഹാജരാകാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഫായിസ് രണ്ടു തവണ വോട്ടു ചെയ്തെന്ന് കണ്ടെത്തിയതായി കളക്ടര്‍ ഡി സജിത് ബാബു പറഞ്ഞു. ഫായിസ് 69-ാം നമ്പര്‍ ബൂത്തിലും 70-ാം നമ്പര്‍ ബൂത്തിലും വോട്ട് ചെയ്തതായാണ് തിരിച്ചറിഞ്ഞത്. ഇയാളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം തുടര്‍നടപടി തീരുമാനിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി. മറ്റൊരാളും കള്ളവോട്ട് ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ആഷിഖ് എന്നയാള്‍ 69-ാംനമ്പര്‍ ബൂത്തില്‍ രണ്ടു തവണ വോട്ടു ചെയ്തതായാണ് സ്ഥിരീകരിച്ചത്. ഇയാളോടും നാളെ നേരിട്ട് ഹാജരാകാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കി. ഇവര്‍ നേരിട്ട് ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടാനും കളക്ടര്‍ക്ക് അധികാരമുണ്ട്. കള്ളവോട്ട് നടന്നിട്ടും ഇരുബൂത്തുകളിലെയും പോളിങ് ഏജന്റുമാര്‍ എതിര്‍പ്പ് അറിയിച്ചിരുന്നില്ലെന്നാണ് ബൂത്തില്‍ പോളിംഗ് ഡ്യൂട്ടി ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ കളക്ടര്‍ക്ക് മൊഴി നല്‍കിയത്.

മുസ്ലീം ലീഗ് പ്രവര്‍ത്തകരായ ആഷിഖ്, ഫായിസ് എന്നിവര്‍ പുതിയങ്ങാടിയിലെ ബൂത്തുകളില്‍ കള്ളവോട്ട് ചെയ്തെന്നായിരുന്നു സി.പി.എമ്മിന്റെ ആരോപണം. കള്ളവോട്ടിന്റെ ദൃശ്യങ്ങളും സി.പി.എം. പുറത്തുവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button