Nattuvartha

പോലീസിലും കള്ളവോട്ടെന്ന് ആരോപണം; പോസ്റ്റല്‍ വോട്ടില്‍ വ്യാപകമായി തിരിമറിയെന്ന് റിപ്പോർട്ട്

പോസ്റ്റല്‍ ശേഖരിച്ച ശേഷം അവയില്‍ തിരിമറി നടത്തിയ ശേഷം പെട്ടിയില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നതെന്നാണ് സൂചന

തിരുവനന്തപുരം: പോലീസിലും കള്ളവോട്ടെന്ന് ആരോപണം, പോലീസുകാരുടെ പോസ്റ്റല്‍ വോട്ടില്‍ വ്യാപകമായി കള്ളവോട്ട് നടക്കുന്നതായി റിപ്പോര്‍ട്ട്. പോസ്റ്റല്‍ വോട്ടുകള്‍ കൂട്ടത്തോടെ അസോസിയേഷന്‍ ശേഖരിക്കുന്നതായി വ്യക്തമാക്കുന്ന ശബ്ദരേഖ പുറത്തുവന്നു. പോലീസ് സംഘടനാ നേതാവിന്റെ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്ന ശബ്ദരേഖയിലുള്ളത്.

ഇത്തവണ -ഓളം പോലീസുകാരാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടത്. പോസ്റ്റല്‍ വോട്ടുകള്‍ പോലീസ് അസോസിയേഷന്‍ നേതാക്കള്‍ക്ക് മുന്‍കൂട്ടി നല്‍കണമെന്നാണ് ശബ്ദരേഖയില്‍ ആവശ്യപ്പെടുന്നത്. ഡ്യൂട്ടിയിലുള്ള പോലീസുകാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് സന്ദേശം പ്രചരിച്ചത്.

ഇത്തരത്തിൽ പോലീസുകാരുടെ പോസ്റ്റല്‍ ശേഖരിച്ച ശേഷം അവയില്‍ തിരിമറി നടത്തിയ ശേഷം പെട്ടിയില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നതെന്നാണ് സൂചന. പോസ്റ്റല്‍ വോട്ടുകളില്‍ തിരിമറി നടന്നതായുള്ള ആരോപണം .പോലീസ് അസോസിയേഷന്‍ നിഷേധിച്ചു. എന്നാല്‍ പോലീസ് അസോസിയേഷന്റെ അറിവോടുകൂടി ഇത്തരമൊരു കാര്യം നടന്നിട്ടില്ലെന്ന് പോലീസ് അസോസിയേഷന്‍ വ്യക്തമാക്കി..

shortlink

Related Articles

Post Your Comments

Related Articles


Back to top button