KeralaLatest News

സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കി

പാലക്കാട്‌•സ്പിരിറ്റ്‌ കടത്തുകേസില്‍ പ്രതിയായ സിപിഎം അത്തിമണി ബ്രാഞ്ച് സെക്രട്ടറി അനിലിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. എക്‌സൈസ് ഇന്റലിജന്‍സ് ചിറ്റൂരില്‍ 525 ലീറ്റര്‍ സ്പിരിറ്റ് പിടികൂടിയ കേസിലാണ് അനില്‍ പ്രതിയായത്. സ്പിരിറ്റുമായെത്തിയ കാര്‍ ഓടിച്ചിരുന്നത് ഇയാളായിരുന്നു. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്. എക്‌സൈസിന്റെ പിടിയില്‍ നിന്ന് കുതറിയോടിയ അനില്‍, അനിലിന്റെ തന്നെ ചുവപ്പ് നിറമുളള മറ്റൊരു കാറില്‍ കയറി രക്ഷപെടുകയായിരുന്നു.

ജനതാദള്‍ എസ് പ്രവര്‍ത്തകരെ വെട്ടിയത് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസില്‍ അനില്‍ പ്രതിയാണ്. വ്യാജകള്ള് തയ്യാറാക്കുന്നതിലും അനിലിനു പങ്കുളളതായി എക്‌സൈസ് സ്ഥിരീകരിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button