News

ബിരിയാണിയില്‍ പഴുതാര; പരിശോധനയില്‍ ചത്ത എട്ടുകാലിയേയും വണ്ടിന്റേയും കണ്ടെത്തി

അതിരപ്പള്ളി: ബിരിയാണിയില്‍ പഴുതാരയെ കണ്ടുവെന്ന് വിനോദ സഞ്ചാരിയുടെ പരാതി. തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ ഹോട്ടല്‍ അടച്ചുപൂട്ടാനുള്ള നടപടിയെടുത്തു. വെറ്റിലപ്പാറ പഞ്ചായത്ത് കാര്യാലയത്തിന് സമീപം പ്രവര്‍ത്തിക്കുന്ന ബനാന ലീഫ് ഹോട്ടലിനെതിരെയാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം നടപടിയെടുത്തത്. ചത്ത പഴുതാരയെകിട്ടിയെന്ന് വിനോദ സഞ്ചാരി ആരോഗ്യ വകുപ്പിന് പരാതി നല്‍കിയത്. തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ഭക്ഷണത്തില്‍ ചത്ത എട്ടുകാലി, വണ്ട് എന്നിവയെയും കണ്ടെത്തി.
ലൈസന്‍സില്ലാതെയാണ് ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് ആരോഗ്യവകുപ്പ് തിരിച്ചറഞ്ഞു. ഫ്രീസറില്‍ സൂക്ഷിച്ച പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങളും അധികൃതര്‍ പിടിച്ചെടുത്തു നശിപ്പിച്ചു.

shortlink

Post Your Comments


Back to top button