Nattuvartha

സൂപ്പര്‍ ഫാസ്റ്റ് സര്‍വ്വീസില്‍ കുടിവെള്ളം ലഭ്യമാക്കി കെഎസ്ആര്‍ടിസി; കയ്യടിച്ച് സോഷ്യൽ മീഡിയ

സൂപ്പർഫാസ്റ്റ് ബസ്സിലെ യാത്രക്കാര്‍ക്കാണ് കുപ്പിവെള്ളം ലഭ്യമാക്കിയിരിക്കുന്നത്

കുമളി: സൂപ്പര്‍ ഫാസ്റ്റ് സര്‍വ്വീസില്‍ കുടിവെള്ളം ലഭ്യമാക്കി കെഎസ്ആര്‍ടിസി , വോൾവോ, സ്‌കാനിയ ബസുകള്‍ക്ക് പുറമേ സൂപ്പര്‍ ഫാസ്റ്റ് സര്‍വ്വീസില്‍ കുടിവെള്ളം ലഭ്യമാക്കി കെഎസ്ആര്‍ടിസി. കെഎസ്ആർടിസിയുടെ കുമളി കൊന്നക്കാട് സൂപ്പർഫാസ്റ്റ് ബസ്സിലെ യാത്രക്കാര്‍ക്കാണ് കുപ്പിവെള്ളം ലഭ്യമാക്കിയിരിക്കുന്നത്. യാത്രികർക്ക് കുടിവെള്ളം നൽകുന്നത് ഈ ബസ്സിലെ ജീവനക്കാരാണ്.

എന്നാൽ സാധാരണ ഗതിയില്‍ കെഎസ്ആര്‍ടിസിയുടെ പ്രീമിയം സർവീസായ വോൾവോ, സ്‌കാനിയ ബസ്സുകളിലാണ് കുടിവെള്ളം പോലുള്ള സൗകര്യങ്ങള്‍ യാത്രക്കാര്‍ക്ക് ലഭ്യമാവുക. ജീവനക്കാരുടെ സേവനത്തിന് പൂർണ്ണ പിന്തുണയും സഹായ സഹകരണങ്ങളുമായി കുമളിയിലെ കെഎസ്ആർടിസി ഫാൻസും, കെഎസ്ആർടിസി കുമളി ഡിപ്പോയിലെ ജീവനക്കാരും, കുമളി- കൊന്നക്കാട് സൂപ്പർഫാസ്റ്റ് വാട്ട്സാപ്പ് കൂട്ടായ്മയും പങ്കു ചേരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button