Latest NewsInternational

കീഴടങ്ങാന്‍ താന്‍ തയ്യാറല്ല; അമേരിക്കയ്‌ക്കെതിരെ ആഞ്ഞടിച്ച് ജൂലിയന്‍ അസാഞ്ചെ

അഫ്ഗാനിസ്ഥാനിലും ഇറാഖിലും അമേരിക്ക നടത്തിയ രഹസ്യപ്രവര്‍ത്തനങ്ങളുടെ രേഖകള്‍ ചോര്‍ത്തിയ കേസില്‍ അമേരിക്കക്ക് മുമ്പില്‍ കീഴടങ്ങാന്‍ തയ്യാറല്ലെന്ന് വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ച്. വെസ്റ്റ്മിനിസ്റ്റര്‍ കോടതിയിലെ വിചാരണക്കിടെയാണ് അസാഞ്ചിന്റെ ഈ പ്രതികരണം. അമേരിക്ക നടത്തിയ രഹസ്യ പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ പുറത്തു വിട്ടതിന്റെ പശ്ചാത്തലത്തില്‍ ചോദ്യം ചെയ്യലിനായി അസാഞ്ചെയെ വിട്ടുകിട്ടണമെന്ന് വെസ്റ്റ് മിനിസ്റ്റര്‍ കോടതിയില്‍ ജഡ്ജി ആവശ്യപ്പെട്ടപ്പോഴാണ് അമേരിക്കക്ക് മുന്നില്‍ കീഴടങ്ങാന്‍ താന്‍ തയ്യാറല്ലെന്ന കാര്യം അസാഞ്ചെ വ്യക്തമാക്കിയത്.

അമേരിക്കക്കെതിരായ പോരാട്ടം തുടരാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും സത്യസന്ധമായ മാധ്യമ പ്രവര്‍ത്തനത്തിലൂടെ തന്റെ പോരാട്ടം തുടരുമെന്നും അസാഞ്ചെ വ്യക്തമാക്കി. ബ്രിട്ടണ്‍ ജെയിലില്‍ നിന്നും വെബ് കാസ്റ്റിങ് വഴിയാണ് വെസ്റ്റ്മിസ്റ്റ്ര് കോടതിയിലെ നടപടികളില്‍ അസാഞ്ചെ പങ്കെടുത്തത്. ഇക്വഡോര്‍ രാഷ്ട്രീയ അഭയം പിന്‍വലിച്ചതിന് പിന്നാലെ ഏപ്രില്‍ 11നാണ് അസാഞ്ചെയെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. സൗത്ത്വാര്‍ക്ക് ക്രൗണ്‍ കോടതി 50 ആഴ്ചത്തെ തടവുശിക്ഷയ്ക്കാണ് വിധിച്ചത്.
സ്വീഡനില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് ലൈംഗീകാതിക്രമ കേസുകളില്‍ ഇന്റര്‍പോള്‍ നേരത്തെ അസാന്‍ജിനെതിരെ റെഡ് കോര്‍ണര്‍ പുറപ്പെടുവിച്ചിരുന്നു. കോള്‍ഗേറ്റ് വിവാദത്തിലൂടെ അസാഞ്ചെ അമേരിക്കയുടെ നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമായ പല പ്രവര്‍ത്തനങ്ങളും പുറത്തു വിട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button