NewsInternational

അപൂര്‍വ ഇനം പാമ്പിനെ ഓസ്‌ട്രേലിയയില്‍ കണ്ടെത്തി

 

മെല്‍ബണ്‍: മൂന്നു കണ്ണുള്ള അപൂര്‍വ പാമ്പിനെ ഓസ്‌ട്രേലിയയില്‍ കണ്ടെത്തി. വടക്കന്‍ ഓസ്‌ട്രേലിയയില്‍ ദേശീയപാതയോരത്ത് കണ്ടെത്തിയ പാമ്പിന്റെ ചിത്രം വനസംരക്ഷണ വിഭാഗം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. മാര്‍ച്ചിലാണ് ഡാര്‍വിന്‍ പട്ടണത്തില്‍നിന്ന് 40 കിലോമീറ്റര്‍ അകലെ കാര്‍പെറ്റ് പൈത്തണ്‍ വിഭാഗത്തില്‍പ്പെട്ട പാമ്പിനെ സഞ്ചാരികള്‍ കണ്ടെത്തിയത്. ‘മോണ്ടി പൈത്തണ്‍’ എന്ന ഓമനപ്പേരില്‍ അറിയപ്പെട്ട പാമ്പ് ആഴ്ചകള്‍ക്കുശേഷം ചത്തു.

15 ഇഞ്ച് നീളമുള്ള പാമ്പിനെ കണ്ടെത്തുമ്പോള്‍ അത് ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ടിയിരുന്നതായി വനപാലകര്‍ അറിയിച്ചു. രണ്ടു കണ്ണുകള്‍ സാധാരണ ഗതിയിലും മൂന്നാമത്തെ കണ്ണ് തലയ്ക്ക് മുകളിലുമാണ്. പാമ്പിന് രണ്ട് തലയില്ല. ഒറ്റ തലയോട്ടിക്കുള്ളില്‍ ഒരു അധിക കണ്‍കുഴിയും മൂന്ന് പ്രവര്‍ത്തനക്ഷമമായ കണ്ണുകളുമാണുള്ളതെന്ന് എക്‌സ്‌റേയില്‍ തെളിഞ്ഞു.

ജനിതകപരിവര്‍ത്തനം (മ്യൂട്ടേഷന്‍) കാരണമാണ് ഇത് സംഭവിച്ചതെന്ന് വിദഗ്ധര്‍ പറയുന്നു. എല്ലാ ജീവജാലങ്ങളിലും ഇത്തരം പരിവര്‍ത്തനം നടക്കുന്നുണ്ട്. എന്നാല്‍ ഈ പാമ്പില്‍ പ്രകടമായൊരു മാറ്റമുണ്ടെന്നും ലാബില്‍ രണ്ടുതലയുള്ള പാമ്പിനെ സൂക്ഷിച്ചിട്ടുണ്ടെന്നും ക്വീന്‍സ് ലാന്‍ഡ് യൂണിവേഴ്‌സിറ്റി പ്രൊഫ. ബ്രിയാന്‍ ഫ്രൈ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button